Kerala
ഇരിങ്ങാലക്കുടയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
സജിത്ത് ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം.
തൃശൂര്‍| ഇരിങ്ങാലക്കുട പോട്ട സംസ്ഥാന പാതയില്‍ വല്ലകുന്നില്‍ ഇരുചക്ര വാഹന അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇരിങ്ങാലക്കുട നഗരസഭ 5ാം വാര്‍ഡ് മംഗലന്‍ വര്‍ഗീസ് മകന്‍ സജിത്ത് (58) ആണ് മരിച്ചത്. വല്ലകുന്നില്‍ ഫ്രൂട്ട്‌സ് കട നടത്തുന്ന സജിത്ത് ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം.
സജിത്തിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌ക്കാരം ശനിയാഴ്ച്ച 4.30 ന് സെന്റ് മേരിസ് ദേവാലയ സെമിത്തേരിയില്‍ നടക്കും. മാതാവ്: ഫിലോമിന. ഭാര്യ റാണി. മക്കള്‍: മേഘ, എല്‍മീറ. മരുമകന്‍ ആല്‍വിന്‍.
---- facebook comment plugin here -----