National
മനുഷ്യ ശരീരം വെട്ടിനുറുക്കി നദിയില്‍ ഉപേക്ഷിക്കാന്‍ ശ്രമം; രണ്ട് സ്ത്രീകള്‍ പിടിയില്‍
കഷ്ണങ്ങളാക്കിയ മൃതദേഹ ഭാഗങ്ങള്‍ സ്യൂട്ട്‌കേസിലാക്കി ടാക്‌സിയില്‍ കൊണ്ടുവന്ന് ഹൂഗ്ലി നദിയില്‍ വലിച്ചെറിയാനായിരുന്നു ശ്രമം.

കൊല്‍ക്കത്ത | മനുഷ്യ ശരീരം വെട്ടിനുറുക്കി നദിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് യുവതികള്‍ പിടിയില്‍. കൊല്‍ക്കത്തയിലാണ് സംഭവം. കഷ്ണങ്ങളാക്കിയ മൃതദേഹ ഭാഗങ്ങള്‍ സ്യൂട്ട്‌കേസിലാക്കി ടാക്‌സിയില്‍ കൊണ്ടുവന്ന് ഹൂഗ്ലി നദിയില്‍ വലിച്ചെറിയാനായിരുന്നു ശ്രമം. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.
വളര്‍ത്തുനായയുടെ ശവത്തിന്റെ ഭാഗങ്ങളാണ് സ്യൂട്ട് കേസിലെന്നായിരുന്നു ഇവരുടെ അവകാശവാദം. എന്നാല്‍, നാട്ടുകാരുടെ പരിശോധനയില്‍ മനുഷ്യ ശരീരമാണെന്ന് വെളിപ്പെടുകയായിരുന്നു.
നാട്ടുകാര്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതികളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. ശരീര ഭാഗങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.