Connect with us

Kerala

കെ എസ് ആര്‍ ടി സി ബസിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു

തൃശൂര്‍ ഒല്ലൂര്‍ ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടില്‍ എല്‍സി (72), മേരി (73) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

തൃശൂര്‍ | ഒല്ലൂരില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടില്‍ എല്‍സി (72), മേരി (73) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ആറോടെയാണ് അപകടമുണ്ടായത്. ചര്‍ച്ചിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചുകടക്കുമ്പോഴാണ് ഇവരെ ബസിടിച്ചത്.

ഒല്ലൂര്‍ ചിയ്യാരം ഗലീലിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം.