Connect with us

National

ഛത്തീസ്ഗഢില്‍ രണ്ട് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

സുരക്ഷാസേന വളഞ്ഞതോടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീടാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഛത്തീസ്ഗഢിലെ ബിജാപൂരില്‍ രണ്ട് മാവോയിസ്റ്റുകളെ സി.ആര്‍.പി.എഫ് സംഘം വധിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ രണ്ടുപേരും സ്ത്രീകളാണ്. ബിജാപൂര്‍ ഗ്രാമത്തിലെ കാടുകള്‍ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സ്റ്റേഷനു സമീപത്തെ കാട്ടില്‍വെച്ചാണ് വെടിവെപ്പും തുടര്‍ സംഭവങ്ങളും ഉണ്ടാകുന്നത്. സംഭവസ്ഥലത്ത് നിന്ന് പിസ്റ്റളുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയുടെയും സംയുക്ത നീക്കമായിരുന്നു ഈ ഓപ്പറേഷന്‍. ശനിയാഴ്ച രാത്രിയാണ് സംരക്ഷണ സേന മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്ന സ്ഥലത്തേക്കുള്ള യാത്ര തിരിക്കുന്നത്. ഇന്ന് രാവിലെ മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന് കരുതുന്ന ഒരു മല പൊലീസ് സംഘം വളയുകയായിരുന്നു. സുരക്ഷാസേന വളഞ്ഞതോടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നും പിന്നീടാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. വെടിവെപ്പ് അവസാനിച്ച ശേഷം രണ്ട് ആയുധധാരികളായ വനിതകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നും അവര്‍ മാവോയിസ്റ്റുകളാണെന്നും റേഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുന്ദരരാജ് പറഞ്ഞു. ഒന്‍പത് തോക്കുകളും, വയറുകളും, സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ച മാവോയിസ്റ്റുകളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

 

Latest