Connect with us

National

കൃഷിപ്പണിക്കാര്‍ക്ക് ചിരട്ടയില്‍ ചായ നല്‍കിയ രണ്ടുസ്ത്രീകള്‍ അറസ്റ്റില്‍

തൊഴിലാളികള്‍ക്ക് ചായ ചിരട്ടയില്‍ കൊടുക്കുന്ന വീഡിയോ അയല്‍വാസികളില്‍ ഒരാള്‍ പകര്‍ത്തിയത് വ്യാപകമായി പ്രചരിച്ചരിച്ചതിനെ തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്

Published

|

Last Updated

ചെന്നൈ | കൃഷിപ്പണിക്ക് വീട്ടിലെത്തിയ ദളിത് സ്ത്രീകളോട് തൊട്ടുകൂടായ്മ കാണിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ മാറപ്പനയക്കന്‍പട്ടിയിലാണ് സംഭവം. തൊഴിലാളികള്‍ക്ക് ചായ ചിരട്ടയില്‍ കൊടുക്കുന്ന വീഡിയോ അയല്‍വാസികളില്‍ ഒരാള്‍ പകര്‍ത്തിയത് വ്യാപകമായി പ്രചരിച്ചതോടെയാണ് പട്ടികജാതി പട്ടികവര്‍ഗ നിയമപ്രകാരം സ്ത്രീകള്‍ക്കെതിരെ കേസെടുത്തത്.

പ്രബല കൊങ്ങുവെള്ളാളര്‍ സമുദായത്തില്‍പ്പെട്ട ഭുവനേശ്വരന്റെ കൃഷിയിടത്തില്‍ ജോലിചെയ്യാനാണ് പട്ടികജാതിയില്‍പ്പെട്ട പറയര്‍ സമുദായക്കാരായ സ്ത്രീകള്‍ എത്തിയത്. ജോലിക്കിടെ ഭുവനേശ്വറിന്റെ ഭാര്യ ധരണിയും അമ്മ ചിന്നത്തായിയും  ഗ്ലാസില്‍ ഒഴിക്കുന്നതിന് പകരം ചിരട്ടയില്‍ ചായ നല്‍കുകയായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജോലിക്കാരില്‍ ഒരാള്‍ പോലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് ജാതിവിവേചനം കാണിച്ചതിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു.

മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Latest