Connect with us

cruelty on child

രണ്ട് വയസ്സുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; ഗുരുതരാവസ്ഥയില്‍

ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് കോലഞ്ചേരി മെഡി. കോളജില്‍ വെന്റിലേറ്ററിലാണ്.

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് രണ്ട് വയസ്സുകാരിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് കോലഞ്ചേരി മെഡി. കോളജില്‍ വെന്റിലേറ്ററിലാണ്. എറണാകുളം എളമക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കളിക്കുന്നതിനിടെ വീണ് പരുക്കേറ്റുവെന്നായിരുന്നു കുട്ടിയുടെ മാതാവും ബന്ധുവും ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍, സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. മാതാവും ബന്ധുവും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനത്തിന് കുട്ടി ഇരയായതായി മനസ്സിലായത്.

---- facebook comment plugin here -----

Latest