Kerala
സുല്‍ത്താന്‍ ബത്തേരിയില്‍ ഓട്ടോ മറിഞ്ഞ് രണ്ട് വയസുകാരി മരിച്ചു
രക്ഷിതാക്കളുടെ മടിയിലിരുന്ന കുട്ടി വാഹനത്തിനടിയില്‍പ്പെടുകയായിരുന്നു
കല്‍പ്പറ്റ | വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരി മരിച്ചു. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് – സുമ ദമ്പതികളുടെ മകള്‍ രാജലക്ഷ്മി ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെ സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടമുണ്ടായത്.
നായ്ക്കെട്ടിയില്‍ നിന്ന് സുല്‍ത്താന്‍ബത്തേരി നഗരത്തിലേക്ക് വരുന്നതിനിടെ കോട്ടക്കുന്നില്‍ വെച്ച് ഓട്ടോറിക്ഷ യു ടേണ്‍ എടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നു. രക്ഷിതാക്കളുടെ മടിയിലിരുന്ന കുട്ടി വാഹനത്തിനടിയില്‍പ്പെടുകയായിരുന്നു. ഇരുളത്തെ ബന്ധുവീട്ടിലേക്ക് മാത പിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പോകുന്ന വഴിയായിരുന്നു അപകടം. അര്‍ജുനന്‍, രാജേശ്വരി എന്നിവര്‍ സഹോദരങ്ങളാണ്.
---- facebook comment plugin here -----