Connect with us

Kerala

ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കുറ്റം സമ്മതിച്ച് അമ്മാവൻ

കൊലപാതകത്തില്‍ കുട്ടിയുടെ അമ്മക്കും അച്ഛനും പങ്കുണ്ടോ എന്ന് ഉള്‍പ്പെടെ പോലീസ് അന്വേഷിച്ചു വരികയാണ്.

Published

|

Last Updated

തിരുവനന്തപുരം | ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുട്ടിയെ കിണറ്റില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നെന്ന് ഇയാള്‍ പറഞ്ഞു.കസ്റ്റഡിയിലുള്ള ഹരികുമാറിന്റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.

കൊലപാതകത്തില്‍ കുട്ടിയുടെ അമ്മക്കും അച്ഛനും പങ്കുണ്ടോ എന്ന് ഉള്‍പ്പെടെ പോലീസ് അന്വേഷിച്ചു വരികയാണ്. ഇവരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.കുട്ടിയെ കാണാതാകുന്നതിനു മുമ്പ് ഇന്നലെ ഈ വീട്ടില്‍ തീപിടിത്തം ഉണ്ടായെന്നും മൊഴിയുണ്ട്.കൂടാതെ ഇതേ വീട്ടില്‍ നിന്നും 30 ലക്ഷം രൂപ കാണാനില്ലെന്ന് കുടുംബം രണ്ട് ദിവസം മുന്‍പ് പരാതിയും നല്‍കിയിരുന്നു. പിന്നീട് പരാതി പിന്‍വലിച്ചിരുന്നു. ഈ പരാതി വ്യാജമാണെന്നാണ് സൂചന.

ഇന്ന് രാവിലെയാണ് ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രാവിലെ മുതല്‍ അടിമുടി ദുരൂഹത ഉണ്ടായിരുന്നു.കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.

Latest