Connect with us

Kerala

ഫിറ്റ്നസ് അവസാനിച്ചിട്ട് രണ്ട് വർഷം; ടൂറിസ്റ്റ് ബസിന് പൂട്ടിട്ട് എം വി ഐ

വടകരയിൽ നിന്നുള്ള ബസ് പിടിയിലായത് കൽപ്പറ്റയിൽ

Published

|

Last Updated

കൽപ്പറ്റ | ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റില്ലാതെയും റോഡ് ടാക്സ് അടക്കാതെയും സർവീസ് നടത്തിയ കോൺട്രാക്ട് ക്യാരേജ് ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. 2021 മാർച്ച്‌ മുതൽ ബസിൻ്റെ ഫിറ്റ്നസ്സ് സർട്ടിക്കറ്റിൻ്റ് കാലാവധി കഴിഞ്ഞിരുന്നു.

ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ (നോർത്ത് ) ആർ രാജീവിൻ്റെ നിർദ്ദേശാനുസരണം എൻഫോഴ്‌സ്‌മെൻ്റ്  എം വി ഐമാരായ അജിത്കുമാർ എസ്, സൈദാലികുട്ടി എം കെ, എ എം വി  ഐമാരായ ഷാനവാസ്‌ എ, സുനീഷ് എം, റെജി എം വി എന്നിവർ ചേർന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്.

വടകരയിൽ നിന്നും നിറയെ യാത്രക്കാരുമായി കൽപ്പറ്റയിലെത്തിയ കെ എൽ 02 എഇ 0918-നമ്പർ ബസ്സാണ് കസ്റ്റഡിയിലെടുത്തത്. തുടർ യാത്രയ്ക്കായി യാത്രക്കാർക്ക് മോട്ടോർ വാഹന വകുപ്പ് മറ്റൊരു ബസ് കണ്ടെത്തി നൽകുകയും ചെയ്തു.

യാത്രക്കാരുടെ സുരക്ഷയിൽ വീഴ്ച വരുത്തുന്ന വാഹനങ്ങളുടെ മേൽ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ (നോർത്ത് )  ആർ രാജീവ്‌ അറിയിച്ചു.

---- facebook comment plugin here -----

Latest