Connect with us

Death by drowning

മലങ്കര ഡാമില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

അപകടത്തില്‍പ്പെട്ടത് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍

Published

|

Last Updated

തൊടുപുഴ | കാഞ്ഞാറിനു സമീപം മലങ്കര ഡാമില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ് (20), കോട്ടയം സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്. ഫിര്‍ദോസ് കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ എസ് ഐയുടെ മകനാണ്.

നാലു കൂട്ടുകാര്‍ ചേര്‍ന്ന് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് തൊടുപുഴയില്‍ എത്തിയത്. തിരികെ മടങ്ങുംവഴി കാലു കഴുകാന്‍ കാഞ്ഞാര്‍ ടൗണിനു സമീപം പാലത്തിനു താഴെ ഡാമില്‍ ഇറങ്ങുകയായിരുന്നു. ഒരാള്‍ കാലുതെറ്റിവീണതിനെത്തുര്‍ന്ന് അയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും മുങ്ങിപ്പോയതെന്നാണ് വിവരം.

 

 

---- facebook comment plugin here -----

Latest