Connect with us

drug trafficking case

ആഡംബര ബൈക്കുകളില്‍ എം ഡി എം എ കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയും തൃശ്ശൂര്‍ തളിക്കുളം സ്വദേശിയുമാണു പിടിയിലായത്

Published

|

Last Updated

തൃശ്ശൂര്‍ | ചാവക്കാട് ആഡംബര ബൈക്കുകളില്‍ എം ഡി എം എ കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് ബാലുശ്ശേരി സ്വദേശി 27കാരന്‍ അമര്‍ ജിഹാദ്, തൃശ്ശൂര്‍ തളിക്കുളം സ്വദേശി 42കാരന്‍ ആഷിഫ് എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.

ചാവക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി യു ഹരീഷും സംഘവും ചാവക്കാട് ടൗണില്‍ നടത്തിയ തെരച്ചിലില്‍ അമര്‍ ജിഹാദാണ് ആദ്യം പിടിയിലായത്. ബൈക്കില്‍ കറങ്ങിനടന്ന് ലഹരി വില്‍പ്പന ആയിരുന്നു ലക്ഷ്യം. അമര്‍ ജിഹാദിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ പങ്കാളി ആഷിഫിനെക്കുറിച്ച് വിവരം ലഭിച്ചത്. രണ്ട് പേരില്‍നിന്നുമായി പിടിച്ചെടുത്ത ലഹരി മരുന്നിന് നാലു ലക്ഷം രൂപ വില വരും. ലഹരി വിറ്റ് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികളുടെ രീതി.

കോടതിയില്‍ ഹാജരാക്കിയ അമര്‍ ജിഹാദിനെയും ആഷിഫിനെയും റിമാന്‍ഡ് ചെയ്തു. മറ്റൊരു സംഭവത്തില്‍ കൊല്ലം കൊട്ടിയത്ത് 21 കിലോ കഞ്ചാവുമായി ആറു പേര്‍ പിടിയിലായി. തഴുത്തല സ്വദേശികളാണ് അറസ്റ്റിലായത്. തഴുത്തല സ്വദേശികളായ അനൂപ് , രാജേഷ് , രതീഷ് , അജ്മല്‍ ഖാന്‍ , അനുരാജ് , ജോണ്‍സന്‍ എന്നിവരാണ് പിടിയിലായത്. ഡാന്‍സാഫ് ടീമും കൊട്ടിയം പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പുലര്‍ച്ചെ മൂന്നിനാണ് പ്രതികള്‍ കുടുങ്ങിയത്.