Connect with us

Kerala

മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ എം ഡി എം എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കോഴിക്കോട് തിരുവണ്ണൂര്‍ നിഹാല്‍ മുസ്തഫ അഹമ്മദ്, പന്നിയങ്കര പി ടി അബ്‌റാര്‍ അബ്ദുല്ല എന്നിവരാണ് പിടിയിലായത്.

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി | മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ എം ഡി എം എയുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കോഴിക്കോട് തിരുവണ്ണൂര്‍ നിഹാല്‍ മുസ്തഫ അഹമ്മദ്, പന്നിയങ്കര പി ടി അബ്‌റാര്‍ അബ്ദുല്ല എന്നിവരാണ് പിടിയിലായത്.

കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസില്‍ ഗുണ്ടല്‍പേട്ട ഭാഗത്തു നിന്നും കേരളത്തിലേക്ക് വരികയായിരുന്ന യുവാക്കളില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. 19.55ഗ്രാം എം ഡി എം എയാണ് ഇവരുടെ കൈയിലുണ്ടായിരുന്നത്.

എസ് ഐ. സി എം സാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ വരുണ്‍, നിയാദ്, സജീവന്‍ തുടങ്ങിയവര്‍ പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.

 

Latest