Connect with us

Kerala

വയനാട് കല്‍പ്പറ്റയില്‍ എം ഡി എം എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട് ഓമശ്ശേരി പുത്തൂര്‍ സ്വദേശികളായ നെടുക്കണ്ടിയില്‍ വീട്ടില്‍ മുഹമ്മദ് ഫിര്‍ദോസ് (28), പാലക്കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ് റാഫി (25) എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

കല്‍പ്പറ്റ | വയനാട് കല്‍പ്പറ്റയില്‍ എം ഡി എം എയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഓമശ്ശേരി പുത്തൂര്‍ സ്വദേശികളായ നെടുക്കണ്ടിയില്‍ വീട്ടില്‍ മുഹമ്മദ് ഫിര്‍ദോസ് (28), പാലക്കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ് റാഫി (25) എന്നിവരാണ് അറസ്റ്റിലായത്. കല്‍പ്പറ്റ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

കെ എല്‍ 57 എക്സ് 3890 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ ഇന്നലെ രാത്രി പോലീസ് കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. 12.04 ഗ്രാം എം ഡി എം എ ഇവരില്‍ നിന്നും കണ്ടെടുത്തു.

കല്‍പ്പറ്റ സബ് ഇന്‍സ്‌പെക്ടര്‍ രാംകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിനൊപ്പം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനില്‍രാജ്, സജാദ്, സുധി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

Latest