Kerala
മലപ്പുറത്ത് ബൈക്കില്‍ ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
.കരിമ്പുഴയില്‍ ഇന്ന് രാവിലെ പത്തോടെയാണ് സംഭവം.

മലപ്പുറം | മലപ്പുറത്ത് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ മുട്ടികടവ് സ്വദേശി അമര്‍ ജ്യോതിയും(29) ബന്ധു ആദിത്യയുമാണ് മരിച്ചത്.കരിമ്പുഴയില്‍ ഇന്ന് രാവിലെ പത്തോടെയാണ് സംഭവം.
ബസ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും ഇരുവരും ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.അമര്‍ ജ്യോതി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ആദിത്യയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
---- facebook comment plugin here -----