Connect with us

Kerala

അടൂരില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ് ഇരുവരും

Published

|

Last Updated

പത്തനംതിട്ട |  അടൂര്‍ ബൈപാസില്‍ ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. അടൂര്‍ അമ്മകണ്ടകര അമല്‍ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട അടൂര്‍ മിത്രപുരത്ത് രാത്രി പന്ത്രണ്ടേകാലോടെയാണ് അപകടം.

നിയന്ത്രണം വിട്ട ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ പോലീസ് പറയുന്നത്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ് ഇരുവരും. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അടൂരില്‍ നിന്നും പന്തളത്തേക്ക് പോയ ടൂറിസ്റ്റ് ബസുമായിട്ടാണ് ബൈക്ക് കൂട്ടിയിടിച്ചത്.

 

Latest