Kerala
കോട്ടുവള്ളിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
ഉച്ചത്തിലുള്ള ശബ്ദം കേട്ട് സമീപത്തെ വീട്ടുകാര്‍ എത്തുമ്പോള്‍ യുവാക്കള്‍ റോഡിന് നടുവിലായി രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു.

കൊച്ചി | കോട്ടുവള്ളി പറവൂര്‍ റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു.വരാപ്പുഴ കൊല്ലംപറമ്പില്‍ വീട്ടില്‍ കെ.എസ്. രഞ്ജിത്ത്, കോട്ടയം പുലയന്നൂര്‍ മുത്തോലി ജോയല്‍ ജോയ് എന്നിവരാണ് മരിച്ചത്.
അപകടം നടക്കുമ്പോള്‍ പ്രദേശത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല.ഉച്ചത്തിലുള്ള ശബ്ദം കേട്ട് സമീപത്തെ വീട്ടുകാര്‍ എത്തുമ്പോള്‍ യുവാക്കള്‍ റോഡിന് നടുവിലായി രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു.
ഉടനടി യുവാക്കളെ ചേരാനല്ലൂരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ ആര്‍സി ബുക്കില്‍നിന്നാണ് പോലീസ് മരിച്ചവരുടെ വിവരം ശേഖരിച്ചത്.
---- facebook comment plugin here -----