Kerala
ബൈക്കില്‍ പിക് അപ്പ് ഇടിച്ച് അപകടം; രണ്ടു യുവാക്കള്‍ മരിച്ചു
ഇരിങ്ങല്ലൂര്‍ കുറ്റിത്തറമ്മല്‍ കുറുഞ്ഞിക്കാട്ടില്‍ ശരത്, കോട്ടക്കല്‍ വെസ്റ്റ് വില്ലൂര്‍ കൈതവളപ്പില്‍ മുഹമ്മദ് ജാസിം അലി എന്നിവരാണ് മരണപ്പെട്ടത്.

വേങ്ങര| കോട്ടക്കല്‍ – വേങ്ങര റോഡില്‍ പാലാണിക്കു സമീപം പിക്കപ്പ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇരിങ്ങല്ലൂര്‍ കുറ്റിത്തറമ്മല്‍ കുറുഞ്ഞിക്കാട്ടില്‍ ബാലസുബ്രമണ്യന്റെ മകന്‍ ശരത് (20), കോട്ടക്കല്‍ വെസ്റ്റ് വില്ലൂര്‍ കൈതവളപ്പില്‍ കുഞ്ഞാലന്‍ കുട്ടിയുടെ മകന്‍ മുഹമ്മദ് ജാസിം അലി (19 ) എന്നിവരാണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് അപകടമുണ്ടായത്.
പാലാണി വൈദ്യര്‍ പടിയില്‍ കല്ലക്കയം റോഡില്‍ യുവാക്കള്‍ ബൈക്ക് ഓടിച്ചു വരവെ അമിത വേഗതയില്‍ വന്ന പിക് അപ്പ് ഇടിച്ചാണ് അപകടം. ഇരുവരും തല്‍ക്ഷണം മരിച്ചു. വേങ്ങര നിന്നും കോട്ടക്കലേക്ക് ലോഡുമായി പോകുന്ന കോഴി വണ്ടിയാണ് അപകടത്തിന് കാരണമായത്. സുഹൃത്തായ ജാസിം അലിയെ വില്ലൂരിലെ വീട്ടിലാക്കുന്നതിന് പുറപ്പെട്ടതെന്നാണ് കരുതുന്നത്. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.