Connect with us

Kerala

കണ്ണൂരില്‍ വ്യത്യസ്ത ബൈക്ക് അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു

ദേശീയ പാതയില്‍ തളാപ്പില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ്  രാഹുല്‍ മരിച്ചത്. റോഡിലേക്ക് വീണ രാഹുല്‍ ലോറിക്കടിയില്‍ പെടുകയായിരുന്നു

Published

|

Last Updated

കണ്ണൂര്‍|കണ്ണൂരില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. തലശ്ശേരി ചിറക്കരയില്‍ സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊന്ന്യം സ്വദേശി താഹ മരിച്ചു. താഹ സഞ്ചരിച്ച സ്‌കൂട്ടര്‍ മറ്റൊരു സ്‌കൂട്ടറില്‍ ഇടിച്ച് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്തുകൂടി കാര്‍ കയറി ഇറങ്ങി. സംഭവ സ്ഥലത്തുവെച്ചു തന്നെ താഹ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

മറ്റൊരു അപകടത്തില്‍ പറശ്ശിനിക്കടവ് സ്വദേശി രാഹുല്‍ മരിച്ചു. ദേശീയ പാതയില്‍ തളാപ്പില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ്  രാഹുല്‍ മരിച്ചത്. റോഡിലേക്ക് വീണ രാഹുല്‍ ലോറിക്കടിയില്‍ പെടുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.