Connect with us

Kerala

ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് രണ്ടുയുവാക്കള്‍ മരിച്ചു

മലപ്പുറം മൂന്നിയൂര്‍ പടിക്കലില്‍ ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ കോട്ടക്കല്‍ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19) എം ടി നിയാസ് (19) എന്നിവരാണ് മരിച്ചത്

Published

|

Last Updated

മലപ്പുറം | ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മലപ്പുറം മൂന്നിയൂര്‍ പടിക്കലില്‍ ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ കോട്ടക്കല്‍ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19) എം ടി നിയാസ് (19) എന്നിവരാണ് മരിച്ചത്.

ഇന്നലെ അര്‍ധ രാത്രിയോടടുത്തായിരുന്നു അപകടം. ദേശീയപാതയില്‍ പുതുതായി നിര്‍മിച്ച നാലുവരി പാതയില്‍ നിന്ന് പടിക്കലില്‍ സര്‍വീസ് റോഡിലേക്ക് സ്ഥാപിച്ച കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ റനീസിനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും നിയാസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാവില്ല.

 

Latest