Connect with us

Kerala

പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയതും പീഡിപ്പിച്ചതുമായ കേസുകളില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനി സന്ധ്യയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Published

|

Last Updated

കൊല്ലം | കൊല്ലം പൂയപ്പള്ളിയില്‍ പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയതും പീഡിപ്പിച്ചതുമായ കേസുകളില്‍ രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയില്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അമ്പലംകുന്ന് വട്ടപ്പാറ പുല്ലാഞ്ഞിപച്ചയില്‍ വീട്ടില്‍ നൗഷാദാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് വെളിയം കിഴക്കേ കോളനിയില്‍ ശ്യാം നിവാസില്‍ ശരത്താണ് അറസ്റ്റിലായത്. പൂയപ്പള്ളി പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെ പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനി സന്ധ്യയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലം റെയില്‍വേ സ്‌റ്റേഷനു സമീപത്തു നിന്നായി പെണ്‍കുട്ടിയെയും നൗഷാദിനെയും കണ്ടെത്തി. തുടര്‍ന്നു പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പീഡനത്തിനിരയായ കാര്യം വെളിപ്പെടുന്നത്. ചോദ്യംചെയ്തപ്പോള്‍ ശരത് പീഡിപ്പിച്ചിട്ടുള്ളതായി പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. തുടര്‍ന്ന് ശരത്തിനെതിരേ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

പൂയപ്പള്ളി ഇന്‍സ്പെക്ടര്‍ ഷാജിമോന്‍, എസ്‌ഐ രജനീഷ്, എഎസ്‌ഐ രാജേഷ്, എസ്‌സിപിഒമാരായ മുരുകേശ്, അന്‍വര്‍, ധനേഷ്, മധു എന്നിവരടങ്ങുന്ന സംഘമാണ് കേസില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

---- facebook comment plugin here -----

Latest