Malappuram
നിരപരാധികളുടെ സ്വത്ത് കണ്ട് കെട്ടൽ: ശക്തിയായി പ്രതിഷേധിച്ച് കേരള മുസ്‌ലിം ജമാഅത്ത്
പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നതിൽ ആർക്കും തർക്കമില്ല. ഇതിന്റെ മറവിൽ നിരപരാധികളുടെ സ്വത്തുവഹകൾ കണ്ട് കെട്ടുന്ന വിധത്തിൽ തെറ്റായ വിവരങ്ങൾ നൽകിയവർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണം.
തിരുരങ്ങാടി | കേരള മുസ്‌ലിം ജമാഅത്ത് സി.കെ. നഗർ യൂനിറ്റ് പ്രവർത്തകനായ പള്ളിയാളി മൊയ്തീൻ കുട്ടിയുടെ വീടും സ്വത്തും അധികൃതർ ജപ്തി ചെയ്തതിൽ കേരള മുസ്‌ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു.
പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധമില്ലാത്തയാളും അത്തരം പ്രസ്ഥാനങ്ങള ശക്തമായി എതിർക്കുകയും ചെയ്യുന്ന നിരപരാധിയായ ഇദ്ദേഹത്തിനെതിരെയുള്ള പോലീസ് നടപടി നിയമ വ്യവസ്ഥയെ പരിഹാസ്യമാക്കുകയാണ്. ഇദ്ദേഹത്തിന് നീതി ലഭിക്കാനാവശ്യമായ അടിയന്തിര യിടപെടൽ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് തന്നെ ഉണ്ടാവണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നതിൽ ആർക്കും തർക്കമില്ല. ഇതിന്റെ മറവിൽ നിരപരാധികളുടെ സ്വത്തുവഹകൾ കണ്ട് കെട്ടുന്ന വിധത്തിൽ തെറ്റായ വിവരങ്ങൾ നൽകിയവർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണം. യോഗത്തിൽ
ജില്ലാ ഫിനാൻസ് സെക്രട്ടറി എം.എൻ.കുഞ്ഞി മുഹമ്മദ് ഹാജി, ജില്ലാ സെക്രട്ടറി അലിയാർ ഹാജി കക്കാട്, മുഹമ്മദ് ഹാജി മൂന്നിയൂർ, ബഷീർ ഹാജി പടിക്കൽ , സോൺ പ്രസിഡണ്ട് ഇ.മുഹമ്മദലി സഖാഫി, എം.വി.അബ്ദുറഹ്മാൻ ഹാജി, ഹമീദ് തിരൂരങ്ങാടി തുടങ്ങിയവർ പങ്കെടുത്തു. ഇദ്ദേഹത്തിന് നീതി ലഭ്യമാക്കാൻ പ്രസ്ഥാനം ഏതറ്റം വരെയും കൂടെയുണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.