From the print
അണ്ടർ 19 വനിതാ ടി20 ലോകകപ്പ്: സെമിയുറപ്പിച്ച് ഇന്ത്യ
സൂപ്പര്‍ സിക്സ് മത്സരത്തില്‍ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്തു.

ക്വലാലംപൂര്‍ | സൂപ്പര്‍ സിക്സ് മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ ഉറപ്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു ജയം. 65 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 77 പന്ത് ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഇന്ത്യന്‍ സ്പിന്നര്‍ വൈഷ്്ണവി ശര്‍മയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സ്‌കോര്‍: ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 64. ഇന്ത്യ 7.1 ഓവറില്‍ രണ്ട് വിക്കറ്റിന് 66.
31 പന്തില്‍ 40 റണ്‍സെടുത്ത ഓപണര്‍ ഗോങ്കടി തൃഷ ബാറ്റിംഗില്‍ തിളങ്ങി. 11 റണ്‍സുമായി സനികയും അഞ്ച് റണ്‍സുമായി ക്യാപ്റ്റന്‍ നിക്കി പ്രസാദും പുറത്താകാതെ നിന്നു.
നേരത്തേ, 22 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ബംഗ്ലാദേശിനെ ക്യാപ്റ്റന്‍ സുമയ്യ അക്തറും (21) ജന്നത്തുല്‍ മൗവയും (14) ചേര്‍ന്നാണ് 50 കടത്തിയത്. മലയാളി താരം ജോഷിത മൂന്ന് ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. സൂപ്പര്‍ സിക്സില്‍ ഇന്ത്യ ഇന്ന് സ്‌കോട്ട്ലാന്‍ഡിനെ നേരിടും. ഉച്ചക്ക് 12നാണ് മത്സരം.