Ongoing News
ഗസ്സയിലേക്കുള്ള യു എ ഇ സഹായ കപ്പല്‍ അല്‍ അരീഷ് തുറമുഖത്തെത്തി
റഫ ക്രോസിംഗ് വഴി ഗസ്സ മുനമ്പിലേക്ക് ചരക്ക് കടക്കുന്നതിനുള്ള തയ്യാറെടുപ്പ് ഉടന്‍ ആരംഭിക്കും
അബൂദബി| ഗസ്സയിലേക്കുള്ള മാനുഷിക സഹായവുമായി നാലാമത്തെ യു എ ഇ കപ്പല്‍ സിനായിലെ അരീഷ് തുറമുഖത്ത് വ്യാഴാഴ്ച എത്തി. റഫ ക്രോസിംഗ് വഴി ഗസ്സ മുനമ്പിലേക്ക് ചരക്ക് കടക്കുന്നതിനുള്ള തയ്യാറെടുപ്പ് ഉടന്‍ ആരംഭിക്കും. ഫലസ്തീന്‍ ജനത അനുഭവിക്കുന്ന പ്രയാസകരമായ സാഹചര്യങ്ങളില്‍ സഹായിക്കാന്‍ യു എ ഇ ആരംഭിച്ച ഓപറേഷന്‍ ഗാലന്റ്‌നൈറ്റ് 3ന്റെ ഭാഗമായി ജൂലൈ എട്ടിന് ഫുജൈറ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലാണിത്.
സഹായവുമായുള്ള നാലാമത്തെ കപ്പലില്‍ 4,134 ടണ്‍ ഭക്ഷണപ്പൊതികള്‍, 145 ടണ്‍ അരിയും മൈദയും, 110 ടണ്‍ വെള്ളവും, 200,000 പാക്കേജുകളും, സ്ത്രീകള്‍ക്ക് 4,000-ലധികം ആരോഗ്യ പാക്കേജുകളും 1,600 ദുരിതാശ്വാസ ബാഗുകളും ഉള്‍പ്പെടെ 5,340 ടണ്‍ ദുരിതാശ്വാസ-ഭക്ഷ്യ വസ്തുക്കളും കപ്പലില്‍ ഉണ്ട്. എമിറേറ്റ്സ് റെഡ് ക്രസന്റ്, സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്്യാന്‍ ചാരിറ്റബിള്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍, ഖലീഫ ബിന്‍ സായിദ് അല്‍ നഹ്്യാന്‍ ഫൗണ്ടേഷന്‍ എന്നിവയാണ് കപ്പലിന്റെ ചരക്ക് നല്‍കിയത്. 313 ട്രക്കുകളിലാണ് കപ്പലിലേക്ക് ചരക്ക് എത്തിച്ചിരുന്നത്.