Uae
റെയിൽവേ മേഖലയിൽ യു എ ഇയും ജോർദാനും സഹകരണത്തിൽ
കഴിഞ്ഞ പത്ത് വർഷമായി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വിവിധ സുപ്രധാന മേഖലകളിൽ യു എ ഇ ഏകദേശം 22.5 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്.

അബൂദബി | റെയിൽവേ മേഖലയിലെ സഹകരണത്തിന് യു എ ഇ നിക്ഷേപ മന്ത്രാലയവും ജോർദാൻ നിക്ഷേപ മന്ത്രാലയവും നിക്ഷേപ മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചു. യു എ ഇ നാഷണൽ റെയിൽവേ നെറ്റ്‌വർക്കിന്റെ ഡെവലപ്പറും ഓപ്പറേറ്ററുമായ ഇത്തിഹാദ് റെയിൽ, ജോർദാനിൽ റെയിൽവേ പദ്ധതികൾ നടപ്പിലാക്കും. ഇതിന്നായി ജോർദാൻ ഗതാഗത മന്ത്രാലയവുമായും കരാർ ഒപ്പുവച്ചു.
ഫോസ്ഫേറ്റ്, പൊട്ടാഷ് ഖനികളെ അക്കാബ തുറമുഖവുമായി ബന്ധിപ്പിക്കുന്ന 360 കിലോമീറ്റർ റെയിൽവേ ശൃംഖല ഇത്തിഹാദ് റെയിൽ പ്രവർത്തിപ്പിക്കും. അന്താരാഷ്ട്ര നിലവാരത്തിൽ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. അഖബ, ഘോർ അൽ സഫി, ശിദിയ എന്നിവിടങ്ങളിലെ വിവിധ ധാതു ഉത്പന്നങ്ങൾക്കായി ലോഡിംഗ് ആൻഡ് അൺലോഡിംഗ് ടെർമിനലുകളുടെ നിർമാണവും പദ്ധതിയിൽ ഉൾപ്പെടും. 2.3 ബില്യൺ ഡോളർ മൂല്യമുള്ള നിക്ഷേപ പദ്ധതിയാണിത്.
കഴിഞ്ഞ പത്ത് വർഷമായി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വിവിധ സുപ്രധാന മേഖലകളിൽ യു എ ഇ ഏകദേശം 22.5 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്.