Connect with us

Uae

യു എ ഇയും യുക്രെയ്‌നും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ

ചടങ്ങിൽ പ്രസിഡന്റുമാർ പങ്കെടുത്തു

Published

|

Last Updated

അബൂദബി| യു എ ഇയും യുക്രെയ്‌നും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത (സെപ) കരാറിൽ ഒപ്പുവെച്ചു. ചടങ്ങിൽ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാനും യുക്രെയ്ൻ പ്രസിഡന്റ്‌ വ്ലാഡിമർ സെലെൻസ്‌കിയും പങ്കെടുത്തു. ഖസർ അൽ ശാതിയിൽ നടന്ന ഔപചാരിക ചടങ്ങിൽ യു എ ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹ്്മദ് അൽ സിയൂദിയും യുക്രെയ്നിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും സാമ്പത്തിക മന്ത്രിയുമായ യൂലിയ സ്്വൈരിഡെങ്കോയും കരാറിൽ ഒപ്പുവെച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവയിൽ പുതിയ വഴികൾ തുറക്കുക എന്നതാണ് കരാർ ലക്ഷ്യമിടുന്നത്.
യു എ ഇയും യുക്രെയ്നും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഉഭയകക്ഷി വ്യാപാരം മുന്നോട്ട് കൊണ്ടുപോകുന്നതിലും ഇരു രാജ്യങ്ങളുടെയും അഭിലാഷങ്ങൾക്ക് അനുസൃതമായി സാമ്പത്തിക സഹകരണം ഉയർത്തുന്നതിലും കരാറിന്റെ പ്രാധാന്യം ശൈഖ് എടുത്തുപറഞ്ഞു.
സെപ കരാർ പ്രകാരം ഇരു രാജ്യങ്ങളുടെയും കസ്റ്റംസ് തീരുവ ഒഴിവാക്കപ്പെടും. 2031 ആകുമ്പോഴേക്കും യു എ ഇയുടെ ജി ഡി പിയിലേക്ക് 369 മില്യൺ യു എസ് ഡോളറും യുക്രെയ്നിന്റെ ജി ഡി പിയിലേക്ക് 874 മില്യൺ യു എസ് ഡോളറും ഈ കരാർ സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ, ഘന വ്യവസായം, വ്യോ
മയാനം, എയ്റോസ്പേസ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിൽ സഹകരണത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
2024-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 372.4 മില്യൺ യുഎസ് ഡോളറിലെത്തിയിരുന്നു. ആഗോള വ്യാപാര അജണ്ട ആരംഭിച്ചതിനുശേഷം, യു എ ഇ പ്രധാന പ്രാദേശിക, ആഗോള വ്യാപാര പങ്കാളികളുമായി 24 സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളിൽ ഒപ്പുവച്ചു. ഇത് ലോക ജനസംഖ്യയുടെ നാലിലൊന്ന് ഭാഗം താമസിക്കുന്ന വിപണികളെ ഉൾക്കൊള്ളുന്നു.

Latest