Connect with us

Uae

എഫ് ഡി ഐയുടെ ആഗോള കേന്ദ്രമായി യു എ ഇ

2024-ൽ, യു എ ഇ വിവിധ സാമ്പത്തിക പ്രവർത്തനങ്ങളിലായി പുതിയ 200,000 സാമ്പത്തിക ലൈസൻസുകൾ നൽകി

Published

|

Last Updated

ദുബൈ|കഴിഞ്ഞ വർഷം 200,000 സാമ്പത്തിക ലൈസൻസുകൾ നൽകിയ യു എ ഇ, എഫ് ഡി ഐയുടെ ആഗോള കേന്ദ്രമായി മാറി. നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി നിയമനിർമാണവും നിയമ മാറ്റങ്ങളും സമ്പദ്്വ്യവസ്ഥയെ ശക്തിപ്പെടുത്തി. 2024-ൽ, യു എ ഇ വിവിധ സാമ്പത്തിക പ്രവർത്തനങ്ങളിലായി പുതിയ 200,000 സാമ്പത്തിക ലൈസൻസുകൾ നൽകിയതോടെ ഈ മേഖലയിലെ കമ്പനികളുടെ എണ്ണം മൊത്തം 1.1 ദശലക്ഷത്തിലധികമായി ഉയർന്നു.

നിക്ഷേപ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2023-ൽ അടിസ്ഥാന വിദേശ നേരിട്ടുള്ള നിക്ഷേപത്തിന്റെ പുതിയതും പ്രഖ്യാപിതവുമായ മൂലധന ഒഴുക്ക് 16 ബില്യൺ ഡോളറിലെത്തി. യു എ ഇയുടെ ചലനാത്മകമായ ബിസിനസ് അന്തരീക്ഷവും സുസ്ഥിര വളർച്ചയെ പിന്തുണയ്ക്കുന്നതുമായ തന്ത്രപരമായ സാമ്പത്തിക സംരംഭങ്ങളും ഈ വളർച്ചക്ക് സഹായകമായിട്ടുണ്ട്.

പുതിയ സാമ്പത്തിക മേഖലക്ക് മത്സരാധിഷ്ഠിതമായ നിയമനിർമാണ അന്തരീക്ഷം ഒരുക്കാൻ യു എ ഇ പ്രതിജ്ഞാബദ്ധമാണെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു.
കഴിഞ്ഞ ആറ് വർഷത്തിനിടയിൽ, രാജ്യം പുതിയ സാമ്പത്തിക മേഖലകളിലെ ബിസിനസുകളും പദ്ധതികളും വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒമ്പതിലധികം പ്രധാന സാമ്പത്തിക നിയമങ്ങൾ വികസിപ്പിക്കുകയും പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ യു എ ഇ 30-ലധികം നിയമങ്ങളും നിയന്ത്രണങ്ങളും സാമ്പത്തിക നയങ്ങളും പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിൽ പുതിയ നിയമനിർമാണം ഉൾപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു എൻ ഏജൻസി പുറത്തിറക്കിയ 2024ലെ ലോക നിക്ഷേപ റിപ്പോർട്ട് പ്രകാരം എഫ് ഡി ഐ ഒഴുക്കിൽ 2023 ൽ 112.6 ബില്യൺ ദിർഹമിന്റെ റെക്കോർഡ് വളർച്ച രാജ്യം നേടിയിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest