Connect with us

Uae

സുഡാനിൽ റമസാനിൽ വെടിനിർത്തൽ വേണമെന്ന് യു എ ഇ

200 മില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്തു

Published

|

Last Updated

അബൂദബി | വരാനിരിക്കുന്ന റമസാനിൽ സുഡാൻ യുദ്ധത്തിൽ വെടിനിർത്തൽ വേണമെന്ന് യു എ ഇ ആവശ്യപ്പെട്ടു. സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്നലെ എത്യോപ്യയിൽ യോഗം ചേർന്നപ്പോഴാണ് യു എ ഇ അഭ്യർഥന നടത്തിയത്.

വിശുദ്ധ റമസാൻ മാസത്തോട് അടുക്കുമ്പോൾ വെടിനിർത്തൽ നടത്തി ഈ പുണ്യ കാലത്തെ ആദരിക്കാൻ എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്യുന്നുവെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാശിമി വ്യക്തമാക്കി. ഫ്രാൻസ്, കാനഡ, യുഎസ്, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇതിനെ പിന്തുണച്ചു.

ഏകദേശം രണ്ട് വർഷം നീണ്ടുനിന്ന യുദ്ധത്തിന്റെ വിനാശകരമായ നാശനഷ്ടങ്ങൾ ഊന്നിപ്പറഞ്ഞു കൊണ്ടാണ് റീം അൽ ഹാശിമി ഉന്നതതല സമ്മേളനത്തിൽ സംസാരിച്ചത്. നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടെന്നും അവർ പറഞ്ഞു.

അൽ ഹാശിമിയുടെ പ്രസ്താവന യോഗത്തിൽ വിദേശകാര്യ സഹ മന്ത്രി ശൈഖ് ശഖ്ബൂത്ത് ബിൻ നഹ്്യാൻ അൽ നഹ്്യാനും ആവർത്തിച്ചു. ദുരിതമനുഭവിക്കുന്ന ജനങ്ങളെ പിന്തുണക്കുന്നതിനായി സുഡാന് 200 മില്യൺ ഡോളർ സഹായം കൂടി യു എ ഇ പ്രഖ്യാപിച്ചു. കഴിഞ്ഞ ദശകത്തിൽ മാത്രം 3.5 ബില്യൺ ഡോളർ യു എ ഇ സുഡാന് നൽകിയിട്ടുണ്ട്.
---- facebook comment plugin here -----

Latest