Uae
ഗണ്യമായ വളര്‍ച്ച നേടി യു എ ഇ സിവില്‍ ഏവിയേഷന്‍ മേഖല
കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ധനയുണ്ടായി.
![](https://assets.sirajlive.com/2025/02/av-897x538.jpg)
അബൂദബി | യു എ ഇ വ്യോമയാന മേഖല 2024ല്‍ യു എ ഇയുടെ സിവില്‍ ഏവിയേഷന്‍ മേഖല ഗണ്യമായ വളര്‍ച്ച തുടരുന്നു. കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ധനയുണ്ടായി.
ഇക്കാലയളവില്‍ 147.8 ദശലക്ഷം യാത്രക്കാരെ വഹിച്ചു. 41.6 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തു. 41.7 ദശലക്ഷം പേര്‍ പുറപ്പെട്ടു. 64.4 ദശലക്ഷം പേര്‍ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തു. രാജ്യത്ത് ഇപ്പോള്‍ 9,600ലധികം പൈലറ്റുമാരും 36,000 ക്യാബിന്‍ ക്രൂവും സേവനം ചെയ്യുന്നു.
4,493 എന്‍ജിനീയര്‍മാര്‍, 461 എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍, 419 ഡിസ്പാച്ചര്‍മാര്‍ എന്നിങ്ങനെയാണ് വ്യോമയാന ശക്തി. ലൈറ്റ് സ്പോര്‍ട്സ് എയര്‍ക്രാഫ്റ്റുകള്‍ ഉള്‍പ്പെടെ 929 രജിസ്റ്റര്‍ ചെയ്ത വിമാനങ്ങളുണ്ട്. അതില്‍ 520 എണ്ണം ദേശീയ വിമാനക്കമ്പനികളുടേതാണ്. കഴിഞ്ഞ വര്‍ഷം വ്യോമ ഗതാഗത നീക്കങ്ങള്‍ 1.03 ദശലക്ഷം വിമാനങ്ങളിലെത്തി.
ഈ കണക്കുകള്‍ വളര്‍ച്ചാ സൂചകങ്ങള്‍ മാത്രമല്ല, യു എ ഇയുടെ വ്യോമയാന മേഖലയുടെ ശക്തിയും ദേശീയ സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതില്‍ അതിന്റെ പ്രധാന പങ്കിനും വ്യക്തമായ തെളിവാണെന്ന് ജി സി എ എ ചെയര്‍മാനും സാമ്പത്തിക മന്ത്രിയുമായ അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സിവില്‍ ഏവിയേഷന്‍ ഒത്തുചേരലുകളിലൊന്നായ നാലാമത് ഗ്ലോബല്‍ ഇംപ്ലിമെന്റേഷന്‍ സപ്പോര്‍ട്ട് സിമ്പോസിയത്തിന് അബൂദബി അടുത്ത ദിവസം ആതിഥേയത്വം വഹിക്കും. സുരക്ഷിതവും സുസ്ഥിരവുമായ ഒരു വ്യോമയാന ആവാസവ്യവസ്ഥ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഈ നാഴികക്കല്ലായ സംഭവങ്ങള്‍ സിമ്പോസിയം ചര്‍ച്ച ചെയ്യും.