Connect with us

Uae

എ ഐ ഫോട്ടോ ആപ്പുകളുടെ ഉപയോഗം; മുന്നറിയിപ്പുമായി യു എ ഇ സൈബർ സുരക്ഷാ വിദഗ്ധർ

എ ഐ-നിർമിത ഉള്ളടക്കം ആവേശകരമാണെങ്കിലും, ദുരുപയോഗം ചെയ്യപ്പെട്ടാൽ ഗുരുതര അപകടങ്ങളുണ്ടെന്ന് നിയമ-മാധ്യമ വിദഗ്ധരും ആശങ്ക പ്രകടിപ്പിക്കുന്നു.

Published

|

Last Updated

അബൂദബി | ഫോട്ടോകൾ സ്റ്റുഡിയോ ഗിബ്ലി ശൈലിയിലുള്ള കലാസൃഷ്ടികളാക്കി മാറ്റുന്ന എ ഐ ആപ്പുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഡാറ്റാ സ്വകാര്യതയിലും ആപ്പുകളുടെ വിശ്വാസ്യതയിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് യു എ ഇ സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പു നല്‍കി.

അനുദിനം വളരുന്ന സാങ്കേതികവിദ്യയുടെ യുഗത്തിൽ വ്യക്തിഗത ഡാറ്റാ സംരക്ഷണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് അംഗീകൃതമല്ലാത്ത ആപ്പുകൾ ഉപയോഗിക്കുന്നത് അക്കൗണ്ട് ഹാക്കിംഗിനോ ഡാറ്റാ ചോർച്ചക്കോ കാരണമായേക്കുമെന്ന് യു എ ഇ സർക്കാരിന്റെ സൈബർ സുരക്ഷാ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി മുന്നറിയിപ്പ് നൽകി.

ഡാറ്റാ സ്വകാര്യത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.ചാറ്റ്ജിപിടി പോലുള്ള എഐ ഉപകരണങ്ങളെ പുതിയ സാങ്കേതിക യുഗത്തിന്റെ അടിത്തറയാണ്.എന്നാൽ ഫോട്ടോകളെ സ്റ്റൈലൈസ്ഡ് ചിത്രങ്ങളാക്കി മാറ്റുന്ന ക്രിയാത്മക ആപ്പുകൾ എഐയുടെ ഇരട്ട മുഖം വെളിപ്പെടുത്തുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ ഐ-നിർമിത ഉള്ളടക്കം ആവേശകരമാണെങ്കിലും ദുരുപയോഗം ചെയ്യപ്പെട്ടാൽ ഗുരുതര അപകടങ്ങളുണ്ടെന്ന് നിയമ-മാധ്യമ വിദഗ്ധരും ആശങ്ക പ്രകടിപ്പിക്കുന്നു.

യുഎഇ ജേർണലിസ്റ്റ് അസോസിയേഷൻ അംഗമായ ആദിൽ അൽ റാശിദ് ചാറ്റ് ജിപിടിയുടെ പണമടച്ചുള്ള പതിപ്പുകളായ പ്രോ, ടീംസ് എഡിഷനുകൾ ഡാറ്റാ പങ്കിടൽ നിരോധിക്കാനുള്ള ഓപ്ഷനുകൾ ഉൾപ്പെടെ ശക്തമായ സ്വകാര്യത സംരക്ഷണം നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി.അതേസമയം ഇത്തരം കാര്യങ്ങളിൽ ജനങ്ങളെ ഭയപ്പെടുത്തുന്നതിന് പകരം അവബോധവും ഉത്തരവാദിത്തപൂർണമായ ഉപയോഗവും പ്രോത്സാഹിപ്പിക്കണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

Latest