Uae
യു എ ഇ ഡ്രൈവിംഗ് ലൈസന്‍സ് ടെക്‌സാസില്‍ ഉപയോഗിക്കാം
യു എസ് ലൈസന്‍സുള്ളവര്‍ക്ക് നേരത്തെ തന്നെ യു എ ഇയില്‍ നിയമപരമായി വാഹനമോടിക്കാന്‍ 'മര്‍ഖൂസ്' എന്ന പേരിലുള്ള ഒരു സംരംഭം പ്രവര്‍ത്തിക്കുന്നുണ്ട്.

ദുബൈ| അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സാസില്‍ യു എ ഇ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉടന്‍ അംഗീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യു എ ഇ ലൈസന്‍സ് ഉള്ളവര്‍ക്ക് അവിടെ ടെസ്റ്റ് നടത്താതെ തന്നെ ലൈസന്‍സ് സ്വന്തമാക്കാന്‍ കഴിയും. യു എ ഇ ആഭ്യന്തര മന്ത്രാലയവും ടെക്‌സാസിന്റെ പൊതു സുരക്ഷാ വകുപ്പും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചതിനെ തുടര്‍ന്നാണ് രണ്ട് സ്ഥലങ്ങള്‍ക്കിടയില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പരസ്പരം അംഗീകരിക്കപ്പെടുന്നത്.
ഇരു രാജ്യങ്ങളിലെയും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രയോജനം ചെയ്യുന്ന രീതിയില്‍ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണ് നടപടി. യു എസ് ലൈസന്‍സുള്ളവര്‍ക്ക് നേരത്തെ തന്നെ യു എ ഇയില്‍ നിയമപരമായി വാഹനമോടിക്കാന്‍ ‘മര്‍ഖൂസ്’ എന്ന പേരിലുള്ള ഒരു സംരംഭം പ്രവര്‍ത്തിക്കുന്നുണ്ട്. ടെസ്റ്റുകള്‍ക്ക് വിധേയരാകാതെ തന്നെ ഇവര്‍ക്ക് തങ്ങളുടെ ലൈസന്‍സ് മാറ്റാന്‍ കഴിയും.