Connect with us

Uae

പൊടിയിൽ മുങ്ങി യു എ ഇ

വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്

Published

|

Last Updated

അബൂദബി | യു എ ഇ ഇന്നലെയും പൊടിയിൽ മുങ്ങി. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ വീശിയ കാറ്റിനൊപ്പം പൊടി കൂടി വന്നതോടെ ദൃശ്യപരിധി ഗണ്യമായി കുറഞ്ഞു. ഇന്നലെ ദുബൈ, ഷാർജ, അൽ ഐൻ, അൽ ദഫ്റ തുടങ്ങി വിവിധ ഭാഗങ്ങൾ പൊടി നിറഞ്ഞു. വിവിധ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. മണിക്കൂറുകൾ എടുത്താണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്.
അടുത്ത ദിവസവും വിവിധ ഇടങ്ങളിൽ പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച 100 മീറ്റർ വരെ കുറയാൻ സാധ്യതയുണ്ട്.
കടലിൽ പ്രക്ഷുബ്ധാവസ്ഥ
അറബിക്കടൽ അതിതീവ്രമായ പ്രക്ഷുബ്ധവസ്ഥ ഇന്നലെ രൂപപ്പെട്ടു. തീരത്ത് ഒമ്പതടി വരെ തിരമാലകൾ ഉയരുന്നു. ശക്തമായ കാറ്റാണ് ഇതിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇന്ന് ഉച്ചക്ക് രണ്ട് വരെ ഇതേ അവസ്ഥ തുടരും. കടൽ യാത്രക്കാരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Latest