Connect with us

Uae

ശീതകാല വിനോദസഞ്ചാരത്തില്‍ ആഗോള ലക്ഷ്യസ്ഥാനമായി ഉയര്‍ന്ന് യു എ ഇ

അന്താരാഷ്ട്ര ടൂറിസം വരുമാനത്തില്‍ ഏറ്റവും മികച്ച പത്ത് രാജ്യങ്ങളിലെ ഏക മിഡില്‍ ഈസ്റ്റേണ്‍ രാജ്യമാണ് യു എ ഇ

Published

|

Last Updated

ദുബൈ | വര്‍ഷം മുഴുവനും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മികച്ച ആഗോള യാത്രാ കേന്ദ്രമെന്ന നിലയില്‍ യു എ ഇ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടരുന്നു. വേള്‍ഡ് ഇക്കോണമിക് ഫോറത്തിന്റെ 2024ലെ ട്രാവല്‍ ആന്‍ഡ് ടൂറിസം ഡെവലപ്‌മെന്റ ഇന്‍ഡക്‌സ് (ടി ടി ഡി ഐ) പ്രകാരം, മുന്‍ പതിപ്പിനെ അപേക്ഷിച്ച് ഏഴ് സ്ഥാനങ്ങള്‍ മുന്നേറി മേഖലയില്‍ യു എ ഇ ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ 18ാം സ്ഥാനത്തുമെത്തി.

അന്താരാഷ്ട്ര ടൂറിസം വരുമാനത്തില്‍ ഏറ്റവും മികച്ച പത്ത് രാജ്യങ്ങളിലെ ഏക മിഡില്‍ ഈസ്റ്റേണ്‍ രാജ്യമാണ് യു എ ഇ. റിപ്പോര്‍ട്ട് അനുസരിച്ച് യു എ ഇ കഴിഞ്ഞ വര്‍ഷം 29.2 ദശലക്ഷം അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.5 ശതമാനം വളര്‍ച്ചയാണിത്.യു എ ഇയിലെ വിനോദസഞ്ചാരത്തിന്റെ പ്രധാന സമയമാണ് ശൈത്യകാലം. സന്ദര്‍ശകര്‍ക്ക് പര്‍വതങ്ങള്‍, മരുഭൂമികള്‍, തീരപ്രദേശങ്ങള്‍, പ്രകൃതിദത്ത റിസര്‍വുകള്‍ എന്നിവയുള്‍പ്പെടെയുള്ള അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിക്കാനാകും. അസാധാരണമായ ടൂറിസം അനുഭവങ്ങളിലൂടെ രാജ്യത്തെ ജനങ്ങളെയും സ്ഥലങ്ങളെയും ആഘോഷിക്കുന്ന ‘വേള്‍ഡ്സ് കൂളസ്റ്റ് വിന്റര്‍’ ക്യാമ്പയിനിന്റെ അഞ്ചാം പതിപ്പ് അടുത്തിടെ യു എ ഇ ആരംഭിച്ചിരുന്നു.

താമസക്കാരെയും അന്തര്‍ദേശീയ വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടുള്ള ഈ ക്യാമ്പയിന്‍ ഡെസേര്‍ട്ട് സഫാരികള്‍, പര്‍വത സാഹസികതകള്‍, ക്യാമ്പിംഗ്, വാദി (താഴ്്വര) പര്യവേക്ഷണം എന്നിങ്ങനെയുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു.മരുപ്പച്ചകള്‍, മലനിരകള്‍, വിശാലമായ മരുഭൂമികള്‍, ലഗൂണുകള്‍, ദ്വീപുകള്‍, ബീച്ചുകള്‍ എന്നിവയുള്‍പ്പെടെ സാഹസികത തേടുന്നവര്‍ക്ക് അതുല്യമായ അനുഭവങ്ങള്‍ യു എ ഇ പ്രദാനം ചെയ്യുന്നു. ശൈത്യകാലത്ത് മലകയറ്റം, റാപ്പല്ലിംഗ്, വാദി പര്യവേക്ഷണം, ഡെസേര്‍ട്ട് സഫാരി, മൗണ്ടന്‍ ഹൈക്കിംഗ്, പാരാഗ്ലൈഡിംഗ് തുടങ്ങിയവ ജനപ്രീതി നേടുന്നുതാണ്.

---- facebook comment plugin here -----

Latest