Connect with us

Uae

യു എ ഇ വിദേശ വ്യാപാരം 5.23 ട്രില്യൺ ദിർഹത്തിലെത്തി

490 ബില്യൺ ദിർഹത്തിന്റെ വ്യാപാര മിച്ചവും രേഖപ്പെടുത്തി.

Published

|

Last Updated

ദുബൈ|കഴിഞ്ഞ വർഷം യു  എ ഇയുടെ വിദേശ വ്യാപാരം 5.23 ട്രില്യൺ ദിർഹം എന്ന റെക്കോർഡ് തലത്തിലെത്തിയതായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രഖ്യാപിച്ചു. 490 ബില്യൺ ദിർഹത്തിന്റെ വ്യാപാര മിച്ചവും രേഖപ്പെടുത്തി.
വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, 2024-ൽ യു എ ഇ 2.2 ട്രില്യൺ ദിർഹത്തിന്റെ സാധനങ്ങൾ കയറ്റുമതി ചെയ്തു. ഇത് മുൻവർഷത്തെക്കാൾ ആറ് ശതമാനം വർധനവാണ്.

മിഡിൽ ഈസ്റ്റിന്റെ മൊത്തം ചരക്ക് കയറ്റുമതിയുടെ 41 ശതമാനം യു എ ഇയുടേതാണ്. 650 ബില്യൺ ദിർഹത്തിന്റെ സേവന കയറ്റുമതിയിൽ 191 ബില്യൺ ദിർഹം ഡിജിറ്റൽ സേവനങ്ങളാണ്. മൊത്തം സേവന കയറ്റുമതിയുടെ 30 ശതമാനം വരും ഇത്. “ആഗോള സാമ്പത്തിക-വാണിജ്യ വെല്ലുവിളികൾക്കിടയിൽ, യു എ ഇ തുറന്ന വ്യാപാര നയവും പാലങ്ങൾ നിർമിക്കലും തിരഞ്ഞെടുത്തു. വ്യാപാരം, മൂലധനം, ജനങ്ങളുടെ സ്വതന്ത്ര ചലനം എന്നിവ പ്രോത്സാഹിപ്പിച്ച്, യു എ ഇ ഇന്ന് കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള ഒരു പ്രധാന പാലവും ആഗോള സാമ്പത്തിക കേന്ദ്രവുമാണ്.’ ശൈഖ് മുഹമ്മദ് പറഞ്ഞു.

യു എ ഇ പ്രസിഡന്റിന്റെ നേതൃത്വത്തിൽ, ഈ നേട്ടങ്ങൾ നിലനിർത്തി കൂടുതൽ പുരോഗതി കൈവരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തുറന്ന വ്യാപാരം, വ്യാപാര ഉദാരവൽക്കരണം, പാലങ്ങൾ നിർമിക്കൽ എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയോടെ, വളർച്ചയും നേതൃത്വവും ഞങ്ങളുടെ പരിധിയിൽ തന്നെ നിലനിൽക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

---- facebook comment plugin here -----

Latest