Connect with us

Uae

യു എ ഇ - ഇന്ത്യ വിമാനങ്ങൾ വൈകിയേക്കും

എല്ലാ വിമാനക്കമ്പനികൾക്കും വ്യോമാതിർത്തി അടച്ചിടുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചു.

Published

|

Last Updated

ദുബൈ| ഇന്ത്യയിലേക്കുള്ള വ്യോമപാത പാകിസ്ഥാൻ അടച്ചതിനാൽ യു എ ഇ – ഇന്ത്യ വിമാനങ്ങൾ വൈകാൻ സാധ്യത. എല്ലാ വിമാനക്കമ്പനികൾക്കും വ്യോമാതിർത്തി അടച്ചിടുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചു. യു എ ഇക്കും ഇന്ത്യക്കും ഇടയിൽ വിമാന സർവീസുകൾ വഴിതിരിച്ചു വിടേണ്ടി വരും. ദീർഘദൂര സർവീസുകളെ ആശ്രയിക്കേണ്ടി വരും. വടക്കേ അമേരിക്ക, യു കെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കും തിരിച്ചും ഇന്ത്യൻ വിമാനങ്ങൾ ബദൽ മാർഗം തേടും. ചില വിമാനങ്ങൾ “ഒരു ദീർഘിപ്പിച്ച റൂട്ട് സ്വീകരിക്കുമെന്ന്’ വ്യാഴാഴ്ച എയർ ഇന്ത്യ ചൂണ്ടിക്കാട്ടി.
ഈ അപ്രതീക്ഷിത വ്യോമാതിർത്തി അടച്ചിടൽ മൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദിക്കുന്നു. എയർ ഇന്ത്യയിൽ, ഞങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുൻഗണനയെന്ന് ഞങ്ങൾ ആവർത്തിക്കുന്നു.’ പ്രസ്താവന തുടർന്നു. ഈ ആഴ്ച ആദ്യം ജമ്മു കശ്മീരിലെ പഹൽഗാമിൽ മാരകമായ ഭീകരാക്രമണത്തിൽ 26 ഇന്ത്യൻ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇസ്്ലാമാബാദിനും ന്യൂഡൽഹിക്കും ഇടയിലുള്ള സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് വ്യോമാതിർത്തി നിരോധനം.

Latest