Ongoing News
യു എ ഇ - ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലിനായി ധാരണാപത്രം ഒപ്പുവച്ചു
22 ലക്ഷം ഇന്ത്യൻ തൊഴിലാളികൾക്ക് ഗുണം നൽകുന്നതാണിത്.

ദുബൈ| ദുബൈയിൽ ഇന്ത്യൻ തൊഴിലാളികൾക്കു ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാകാൻ ന്യൂഡൽഹിയിൽ ധാരണാപത്രം ഒപ്പുവെച്ചു. 22 ലക്ഷം ഇന്ത്യൻ തൊഴിലാളികൾക്ക് ഗുണം നൽകുന്നതാണിത്. ഐ ബി പി സി നേതൃനിരയിലുള്ള ഫൈസൽ, ശബാന ഫൗണ്ടേഷൻ, താരിഖ് ചൗഹാൻ, സിദ്ധാർഥ് ബാലചന്ദ്രൻ, നിലേഷ് വൈദ്, രമേശ് രാമകൃഷ്ണൻ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇത് സാധ്യമായത്.
യു എ ഇ സർക്കാർ ഭൂമിയും മറ്റ് ഇളവുകളും നൽകിയിട്ടുണ്ട്. ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം, ഇന്ത്യാ ഗവൺമെന്റിന്റെ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണ പത്രം ഒപ്പുെവച്ചത്. ഇരു രാജ്യങ്ങളിലെയും നിരവധി നേതാക്കളും ഇതിൽ പങ്കെടുത്തു.
---- facebook comment plugin here -----