Connect with us

Uae

യു എ ഇ ഇന്നൊവേഷൻ മാസം ഇന്ന് ആരംഭിക്കും

സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആശയങ്ങളും സംരംഭങ്ങളും പദ്ധതികളും വികസിപ്പിക്കുന്നതിനുള്ള ദേശീയ പരിപാടിയാണിത്.

Published

|

Last Updated

അബൂദബി | ‘യു എ ഇ ഇന്നൊവേറ്റ്സ് 2025’ പത്താം പതിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് (ശനി) ആരംഭിക്കും. ‘ഇന്നൊവേഷന്റെ ശക്തി 10 – നിങ്ങളുടെ ശക്തി എവിടെയാണ് കിടക്കുന്നത്?’ എന്ന തലക്കെട്ടിലാണ് ഈ വര്‍ഷത്തെ മാസാചരണ പരിപാടികള്‍.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആശയങ്ങളും സംരംഭങ്ങളും പദ്ധതികളും വികസിപ്പിക്കുന്നതിനുള്ള ദേശീയ പരിപാടിയാണിത്.

മുഹമ്മദ് ബിന്‍ റാശിദ് സെന്റര്‍ ഫോര്‍ ഗവണ്‍മെന്റ് ഇന്നൊവേഷന്‍ സ്ഥാപിതമായതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് യു എ ഇ ഇന്നൊവേഷന്‍ മാസം ഇത്തവണ ആചരിക്കുന്നത്. ഫെബ്രുവരി മാസം മുഴുവന്‍ രാജ്യത്തെ എല്ലാ എമിറേറ്റുകളിലും നൂറുകണക്കിന് നൂതന പ്രവര്‍ത്തനങ്ങള്‍ക്കും ഇവന്റുകള്‍ക്കും സാക്ഷ്യംവഹിച്ച ശേഷം ദുബൈയില്‍ സമാപിക്കും.

ദുബൈ എമിറേറ്റ്‌സ് ടവേഴ്‌സ് ബൊളിവാര്‍ഡില്‍ സമാപന എക്‌സിബിഷന്‍ സംഘടിപ്പിക്കും.സമാപന ചടങ്ങില്‍ വിജയിച്ച പ്രോജക്ടുകളെ ആദരിക്കും. മികച്ച പ്രോജക്റ്റുകളായി തിരഞ്ഞെടുക്കപ്പെടുന്നവക്ക് 200,000 ദിര്‍ഹത്തിന്റെ മൊത്തം സമ്മാനം ലഭിക്കും.