Connect with us

Uae

ഇന്ത്യന്‍ സമുദ്രോത്പന്ന ഉപഭോക്താക്കളില്‍ യു എ ഇ മുന്നില്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.38 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 1.78 ദശലക്ഷം മെട്രിക് ടണ്‍ സമുദ്രോത്പന്നമാണ് ഇന്ത്യ കയറ്റി അയച്ചത്.

Published

|

Last Updated

ദുബൈ|ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി ഉപഭോക്താക്കളില്‍ യു എ ഇക്ക് ഒമ്പതാം സ്ഥാനം.
2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ലോകമെമ്പാടുമുള്ള സമുദ്രോത്പന്ന കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന അളവിലെത്തിയ സാഹചര്യത്തില്‍ കൂടിയാണ് യു എ ഇ ഇന്ത്യയുടെ ഒമ്പതാമത്തെ വലിയ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രമായി മാറിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.38 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 1.78 ദശലക്ഷം മെട്രിക് ടണ്‍ സമുദ്രോത്പന്നമാണ് ഇന്ത്യ കയറ്റി അയച്ചതെന്ന് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എം പി ഇ ഡി എ) ചെയര്‍മാന്‍ ഡി വി സ്വാമി വ്യക്തമാക്കി. ശീതീകരിച്ച ചെമ്മീന്‍ ആണ് അളവിലും മൂല്യത്തിലും പ്രധാന കയറ്റുമതി ഇനം. മിഡില്‍ ഈസ്റ്റ് 28,571 മെട്രിക് ടണ്‍ ചെമ്മീനാണ് ഇന്ത്യയില്‍ നിന്ന് വാങ്ങിയത്.

 

 

 

 

Latest