Connect with us

Uae

ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യു എ ഇ

84.7 സ്‌കോറുമായി അൻഡോറ ഒന്നാം സ്ഥാനം നേടി.

Published

|

Last Updated

ദുബൈ| നംബിയോയുടെ 2025 സുരക്ഷാ സൂചിക പ്രകാരം, 84.5 എന്ന ശ്രദ്ധേയമായ സുരക്ഷാ സൂചിക സ്‌കോർ നേടി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യു എ ഇ റാങ്ക് ചെയ്യപ്പെട്ടു. 84.7 സ്‌കോറുമായി അൻഡോറ ഒന്നാം സ്ഥാനം നേടി. ഖത്വർ മൂന്നാം സ്ഥാനവും തായ്്്വാൻ നാലാം സ്ഥാനവും നേടി. ഈ വർഷത്തെ റാങ്കിംഗിൽ ജി സി സി രാജ്യങ്ങൾ ആധിപത്യം നേടിയിട്ടുണ്ട്. ആഗോളതലത്തിൽ അഞ്ചാം സ്ഥാനം നേടി ഒമാൻ  ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി.

കൂടാതെ, 2025 ലെ നംബിയോ ക്രൈം ഇൻഡക്‌സിൽ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ കുറ്റകൃത്യ നിരക്കുള്ള രാജ്യമായി യു എ ഇ റാങ്ക് ചെയ്യപ്പെട്ടു. സർക്കാർ സർവേകളുടെ മാതൃകയിൽ ഉപയോക്താക്കൾക്കിടയിൽ നടത്തിയ സർവേകളെ അടിസ്ഥാനമാക്കിയാണ് നംബിയോയുടെ ഡാറ്റ തയ്യാറാക്കിയിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ തോത്, സുരക്ഷാ ആശങ്കകൾ, സ്വത്തുമായി ബന്ധപ്പെട്ട അനുഭവങ്ങൾ, അക്രമാസക്തമായ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ധാരണകൾ വിലയിരുത്തി സുരക്ഷാ, കുറ്റകൃത്യ സൂചികകൾ സമാഹരിക്കുന്നതാണ് റിപ്പോർട്ട്.