Connect with us

Uae

യുഎഇ; ഇലക്ട്രോണിക് അംഗീകാര സേവനം പൂര്‍ത്തിയാക്കാന്‍ മൂന്ന് സെക്കന്‍ഡ് മാത്രം

ഇടപാട് പൂര്‍ത്തിയാക്കുന്നതിന് ഓട്ടോമാറ്റിക് അംഗീകാരം ലഭ്യമാക്കുന്നതിന് പുറമെ അറ്റാച്ച് ചെയ്യേണ്ട രേഖകളുടെ എണ്ണം രണ്ടില്‍ നിന്ന് പൂജ്യമായി കുറക്കുകയും ചെയ്തു.

Published

|

Last Updated

ദുബൈ | ഇലക്ട്രോണിക് അംഗീകാര സേവനത്തിന്റെ മെച്ചപ്പെടുത്തലുകള്‍ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം പ്രഖ്യാപിച്ചു. ഇലക്ട്രോണിക് സിഗ്‌നേച്ചര്‍ കാര്‍ഡിലൂടെ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക ചെയ്യാതെ ഇടപാടുകള്‍ സമര്‍പ്പിക്കുന്നതിന് തന്റെ പേരില്‍ പ്രവര്‍ത്തിക്കാന്‍ ജീവനക്കാരില്‍ ഒരാളെ അധികാരപ്പെടുത്താന്‍ തൊഴിലുടമയെ അധികാരപ്പെടുത്തുന്ന സൗകര്യമാണിത്.

സേവനത്തിനായി അപേക്ഷിക്കുന്നതിനുള്ള സമയ കാലയളവ് മൂന്ന് സെക്കന്‍ഡായി കുറക്കുന്നതാണ് പുതുക്കിയ അപ്ഡേഷന്‍. ഇടപാട് പൂര്‍ത്തിയാക്കുന്നതിന് ഓട്ടോമാറ്റിക് അംഗീകാരം ലഭ്യമാക്കുന്നതിന് പുറമെ അറ്റാച്ച് ചെയ്യേണ്ട രേഖകളുടെ എണ്ണം രണ്ടില്‍ നിന്ന് പൂജ്യമായി കുറക്കുകയും ചെയ്തു. സര്‍ക്കാര്‍ ബ്യൂറോക്രസി ഇല്ലാതാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് മെച്ചപ്പെടുത്തലുകള്‍.

ഉപഭോക്താക്കള്‍ക്ക് സമയവും പ്രയത്‌നവും ലാഭിക്കുന്ന തരത്തില്‍ നടപടിക്രമങ്ങള്‍ ചുരുക്കാനും എളുപ്പവഴികളിലൂടെ സേവനങ്ങള്‍ നല്‍കാനുള്ള ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം മെച്ചപ്പെടുത്തല്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കിയാക്കിയത്. തൊഴിലാളിയുടെ പെര്‍മിറ്റ് റദ്ദാക്കല്‍, വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ എന്നീ സേവനങ്ങള്‍ക്കുള്ള ‘വര്‍ക്ക് ബണ്ടില്‍’ രണ്ടാം ഘട്ടം ഇതില്‍ പെടും. അഞ്ച് ഫെഡറല്‍, പ്രാദേശിക അധികാരികളുടെ എട്ട് സേവനങ്ങള്‍ക്കുള്ള നടപടിക്രമങ്ങളും ഒരു ഏകീകൃത പാക്കേജിലേക്ക് സംയോജിപ്പിക്കുന്നതാണ് വര്‍ക്ക് ബണ്ടില്‍.

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഫീല്‍ഡുകളുടെ എണ്ണം ഏഴില്‍ നിന്ന് രണ്ടായി കുറക്കുകയും രേഖകള്‍ സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്തു. പൂര്‍ത്തീകരണ കാലയളവ് മൂന്ന് മിനിറ്റില്‍ നിന്ന് 45 സെക്കന്‍ഡായി കുറക്കുകയും ചെയ്തു.മന്ത്രാലയം ആരംഭിച്ച മെച്ചപ്പെടുത്തല്‍ പദ്ധതികള്‍ സര്‍ക്കാരിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന നയത്തിന്റെയും സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള താത്പര്യത്തിന്റെയും ഭാഗമാണ്.