Connect with us

Uae

ദ്വിരാഷ്ട്ര പരിഹാര യോഗ നടത്തിപ്പിനായുള്ള ഗ്ലോബൽ അലയൻസിൽ യു എ ഇ

ഫലസ്തീനും ഇസ്‌റാഈലും പരസ്പരം സമാധാനത്തോടെയും അയല്‍ക്കാരുമായും ഒരുമിച്ച് ജീവിക്കുന്ന ദ്വി-രാഷ്ട്ര പരിഹാരം നേടുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ സുഗമമാക്കുകയാണ് അലയന്‍സ് ലക്ഷ്യമാക്കുന്നത്.

Published

|

Last Updated

അബൂദബി | റിയാദില്‍ നടന്ന ദ്വി-രാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുള്ള ഗ്ലോബല്‍ അലയന്‍സിന്റെ ഉന്നതതല യോഗത്തില്‍ യു എ ഇ പങ്കെടുത്തു. തൊണ്ണൂറ്റി നാല് രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും പങ്കെടുത്ത ദ്വിദിന സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അസിസ്റ്റന്റ്മന്ത്രി ലാന നുസൈബയുടെ നേതൃത്വത്തിലാണ് യു എ ഇ പ്രതിനിധി സംഘം സന്നിഹിതരായത്.

ഫലസ്തീനും ഇസ്‌റാഈലും പരസ്പരം സമാധാനത്തോടെയും അയല്‍ക്കാരുമായും ഒരുമിച്ച് ജീവിക്കുന്ന ദ്വി-രാഷ്ട്ര പരിഹാരം നേടുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ സുഗമമാക്കുകയാണ് അലയന്‍സ് ലക്ഷ്യമാക്കുന്നത്.

ഈ ലക്ഷ്യം നേടുന്നതിനുള്ള യു എ ഇയുടെ അചഞ്ചലമായ പ്രതിബദ്ധത ലാന നുസൈബ ഊന്നിപറഞ്ഞു. അതിനെ തടസ്സപ്പെടുത്തുന്ന എല്ലാ ശ്രമങ്ങളെയും നിരാകരിക്കുകയും സംഘട്ടനത്തിന്റെ തുടക്കം മുതല്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്ത ആളുകളുടെ ഭയാനകമായ എണ്ണത്തിന്റെ വെളിച്ചത്തില്‍, സിവിലിയന്‍മാരുടെയും സഹായ പ്രവര്‍ത്തകരുടെയും സംരക്ഷണത്തിനായുള്ള ആഹ്വാനവും യു എ ഇ ആവര്‍ത്തിച്ചു.

ഗസ്സയിലെ 400,000 ആളുകളുടെ മാനുഷിക സ്ഥിതി വഷളാകുന്നതിനെതിരെ അവര്‍ മുന്നറിയിപ്പ് നല്‍കി.അവിടത്തെ 1.8 ദശലക്ഷത്തിലധികം ആളുകള്‍ ഉയര്‍ന്ന തലത്തിലുള്ള ഭക്ഷ്യ അരക്ഷിതാവസ്ഥയും മറ്റു ഭയാനക അവസ്ഥകളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.ലെബനാനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളിലെ അഗാധമായ ഉത്കണ്ഠയും നുസൈബ പ്രകടിപ്പിച്ചു.

 

Latest