Connect with us

Uae

യു എ ഇക്ക് യു എൻ മയക്കുമരുന്ന് കമ്മീഷനിൽ അംഗത്വം

പാകിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവക്കൊപ്പമാണ് ഏഷ്യ-പസഫിക് ഗ്രൂപ്പിന്റെ പ്രതിനിധിയായി യു എ ഇ കമ്മീഷനിൽ ചേരുക.

Published

|

Last Updated

അബൂദബി| യു എ ഇ, ഏഷ്യ-പസഫിക് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന് കമ്മീഷനിൽ അംഗത്വം നേടി. ന്യൂയോർക്കിൽ നടന്ന കമ്മീഷൻ യോഗത്തിൽ വോട്ടെടുപ്പിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 2026-2029 കാലയളവിലേക്ക് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിൽ സ്ഥാപിച്ച ഈ കമ്മീഷൻ യു എ ഇ പ്രവർത്തിക്കും.

പാകിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവക്കൊപ്പമാണ് ഏഷ്യ-പസഫിക് ഗ്രൂപ്പിന്റെ പ്രതിനിധിയായി യു എ ഇ കമ്മീഷനിൽ ചേരുക. 1946-ൽ സ്ഥാപിതമായ ഈ കമ്മീഷൻ 1991 മുതൽ ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന്, കുറ്റകൃത്യ ഓഫീസിന്റെ ഭരണസമിതിയായും പ്രവർത്തിക്കുന്നു. മയക്കുമരുന്ന് നയരൂപീകരണത്തിന്റെ കേന്ദ്ര സ്ഥാപനമായി പ്രവർത്തിക്കുകയും അന്താരാഷ്ട്ര മയക്കുമരുന്ന് നിയന്ത്രണ ഉടമ്പടികൾ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ബോഡിയാണിത്. മയക്കുമരുന്നിന്റെ നിയമവിരുദ്ധ വ്യാപനത്തിനെതിരെ പോരാടുന്നതിനും വിതരണ-ആവശ്യകത സന്തുലനം നിരീക്ഷിക്കുന്നതിനും അംഗത്വം സഹായിക്കും.

 

 

Latest