Uae
യു എ ഇ 'ഏകീകൃത യു എ ഇ നമ്പറുകള്‍' പദ്ധതി ആരംഭിച്ചു
എല്ലാ പ്രാദേശിക ഗവണ്‍മെന്റുകള്‍ക്കും ഫലപ്രദമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും ഉപയോഗപ്പെടുത്താന്‍ ഇതിലൂടെ സാധ്യമാവും.
അബൂദബി| രാജ്യത്തിന്റെ സ്ഥിതിവിവരക്കണക്ക് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ദേശീയ സംരംഭമായി യുഎഇ സര്‍ക്കാര്‍ ‘ഏകീകൃത യു എ ഇ നമ്പറുകള്‍’ പദ്ധതി ആരംഭിച്ചു. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്്യാന്‍ പദ്ധതി പ്രഖ്യാപന പരിപാടിയില്‍ പങ്കെടുത്തു.
എല്ലാ പ്രാദേശിക ഗവണ്‍മെന്റുകള്‍ക്കും ഫലപ്രദമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും ഉപയോഗപ്പെടുത്താന്‍ ഇതിലൂടെ സാധ്യമാവും. സജീവമായ സമ്പദ്വ്യവസ്ഥ, ആളുകളെയും സമൂഹത്തെയും പിന്തുണക്കുക, സുസ്ഥിര ചുറ്റുപാടുകളും പുനരുപയോഗിക്കാവുന്ന ഊര്‍ജവും പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇത്. ഫെഡറല്‍ കോംപറ്റീറ്റീവ്നെസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍, പ്രാദേശിക സ്റ്റാറ്റിസ്റ്റിക്കല്‍ സെന്ററുകള്‍, എക്സിക്യൂട്ടീവ് കൗണ്‍സിലുകള്‍ എന്നിവയുടെ സഹകരണത്തോടെ ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും ക്രമപ്പെടുത്തും. കൃത്യമായ റെക്കോര്‍ഡുകള്‍ നിര്‍മിക്കുന്നതിലേക്കും പദ്ധതി വിഭാവനം ചെയ്യുന്നു.
അത്യാധുനിക സാങ്കേതികവിദ്യയും പരിഹാരങ്ങളും സ്വീകരിക്കുന്നതിനുള്ള യു എ ഇ സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് ശൈഖ് മന്‍സൂര്‍ പറഞ്ഞു. ഫെഡറല്‍ സെന്റര്‍ ഫോര്‍ കോംപറ്റിറ്റീവ്നെസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് കമ്മിറ്റി ഉള്‍പ്പെടെയുള്ള ഫെഡറല്‍, ലോക്കല്‍ അധികാരികള്‍ തമ്മിലുള്ള സഹകരണത്തെയും മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പങ്കാളിത്തത്തെയും ശൈഖ് മന്‍സൂര്‍ പ്രശംസിച്ചു.