Connect with us

Uae

യു എ ഇ വില നിരീക്ഷണ പ്ലാറ്റ്ഫോം ആരംഭിച്ചു; അന്യായ വിലവർധന തടയും

ഉപഭോക്തൃ സംരക്ഷണത്തിനും വിപണി സ്ഥിരതക്കുമുള്ള യു എ ഇയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ സമാരംഭമെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു.

Published

|

Last Updated

അബൂദബി | വിപണി വിലനിർണയത്തെക്കുറിച്ചുള്ള നിരീക്ഷണം വർധിപ്പിക്കുന്നതിനും അവശ്യവസ്തുക്കളുടെ തത്സമയ ട്രാക്കിംഗിനുമായി സാമ്പത്തിക മന്ത്രാലയം പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തു.”നാഷണൽ കമ്മോഡിറ്റി പ്രൈസ് കൺട്രോൾ പ്ലാറ്റ്ഫോം’ എന്ന പേരിലാണ് ഈ പ്ലാറ്റ്ഫോം.കൂടുതൽ ശക്തമായ വിപണി മേൽനോട്ടത്തിന്നായി വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോം, വില സ്ഥിരപ്പെടുത്തുകയും അന്യായമായ വിലവർധനവിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുകയും ചെയ്യും.

സഹകരണ സ്ഥാപനങ്ങൾ, ഹൈപ്പർമാർക്കറ്റുകൾ, പ്രധാന സ്റ്റോറുകൾ എന്നിവയുൾപ്പെടെ രാജ്യത്തെ റീട്ടെയിൽ ഔട് ലെറ്റുകളിലുടനീളം ഒമ്പത് അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ വില നിരീക്ഷിക്കാൻ ഇത് അധികാരികളെ അനുവദിക്കും.പാചക എണ്ണ, മുട്ട, പാൽ, അരി, പഞ്ചസാര, കോഴി, പയർവർഗങ്ങൾ, ബ്രെഡ്, ഗോതമ്പ് തുടങ്ങിയ ഈ അടിസ്ഥാന ഉത്പന്നങ്ങളുടെ ആഭ്യന്തര വ്യാപാരത്തിന്റെ 90 ശതമാനത്തിലധികവും നിരീക്ഷണം ഉൾക്കൊള്ളുന്നു.

ഉപഭോക്തൃ സംരക്ഷണത്തിനും വിപണി സ്ഥിരതക്കുമുള്ള യു എ ഇയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ സമാരംഭമെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു.സുതാര്യത, ഭരണം, നിയന്ത്രണ കാര്യക്ഷമത എന്നിവ കൂടുതൽ മെച്ചപ്പെടുത്തും.വിലയിലെ ഏറ്റക്കുറച്ചിലുകൾ തത്ക്ഷണം ട്രാക്ക് ചെയ്യുകയും സർക്കാർ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വില പരിധിയുമായി താരതമ്യം ചെയ്യുകയും ചെയ്യും. വിലയിലെ കൃത്രിമത്വം, അന്യായമായ വർധനവ് വ്യാപാരികളോ വിതരണക്കാരോ നടത്തുന്ന വിപണി ചൂഷണം എന്നിവ തടയും.

കൂടാതെ, വിവിധ പ്രദേശങ്ങളിലുടനീളമുള്ള വിലനിർണയ പ്രവണതകളെക്കുറിച്ചുള്ള കാലികമായ വിവരങ്ങൾ സർക്കാർ ഉദ്യോഗസ്ഥർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ലഭ്യമാക്കും.ന്യായമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ യു എ ഇയിലെ പൗരന്മാരുടെയും താമസക്കാരുടെയും അഭിവൃദ്ധി ഉറപ്പാക്കുന്നതിന് മന്ത്രാലയം അൽ മാരി ഊന്നിപ്പറഞ്ഞു.

Latest