Connect with us

Uae

യു എ ഇ കുടുംബകാര്യ മന്ത്രി സത്യപ്രതിജ്ഞ ചെയ്തു

കുടുംബ മന്ത്രാലയത്തിന്റെ രൂപീകരണം കുടുംബ സ്ഥിരതയോടുള്ള യു എ ഇയുടെ ആഴത്തിലുള്ള പ്രതിബദ്ധതയെയും സമഗ്ര വികസന തന്ത്രത്തിലും ഭാവിയിലേക്കുള്ള കാഴ്ചപ്പാടിലും അതിന്റെ പങ്കിനെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു.

Published

|

Last Updated

അബൂദബി | പുതുതായി നിയമിതയായ കുടുംബകാര്യ മന്ത്രി സന ബിന്‍ത് മുഹമ്മദ് സുഹൈലിന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന്റെ മുമ്പാകെ ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങില്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്്യാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കുടുംബ മന്ത്രാലയത്തിന്റെ രൂപീകരണം കുടുംബ സ്ഥിരതയോടുള്ള യു എ ഇയുടെ ആഴത്തിലുള്ള പ്രതിബദ്ധതയെയും സമഗ്ര വികസന തന്ത്രത്തിലും ഭാവിയിലേക്കുള്ള കാഴ്ചപ്പാടിലും അതിന്റെ പങ്കിനെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു.

ഇമാറാത്തി കുടുംബങ്ങളെ ശാക്തീകരിക്കുന്നതിലൂടെയും അവരുടെ സ്ഥിരതയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നയങ്ങളും സംരംഭങ്ങളും പദ്ധതികളും ആരംഭിക്കുന്നതിലൂടെയും യുഎഇ ഗവണ്‍മെന്റിന്റെ അജണ്ടയിലെ കുടുംബ സംബന്ധിയായ കാര്യങ്ങളുടെ കേന്ദ്രീകരണം ഇതിന്റെ പ്രധാന അജണ്ടയാണ്.

---- facebook comment plugin here -----

Latest