Connect with us

uae national day

യു എ ഇ ദേശീയ ദിനം; രാജ്യ ചരിത്രം ആലേഖനം ചെയ്ത് ലംബോര്‍ഗിനി

പത്ത് വര്‍ഷത്തോളമായി യു എ ഇ ദേശീയദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകളില്‍ ശഫീഖ് അബ്ദുര്‍റഹ്മാന്റെ സാന്നിധ്യമുണ്ട്

Published

|

Last Updated

ദുബൈ | യു എ ഇ ദേശീയ ദിനം കൊണ്ടാടുന്നതിന്റെ ഭാഗമായി യു എ ഇയുടെ ചരിത്രം ആലേഖനം ചെയ്ത ലംബോര്‍ഗിനിയുമായി അല്‍ മാനിയ ഗ്രൂപ്പ്. മേധാവി ശഫീഖ് അബ്ദുര്‍റഹ്മാന്‍ ഇലക്ട്രോ പ്ലെയിറ്റഡ് സ്വര്‍ണഫോയിലില്‍ എക്സ്പോയുടെ ലോഗോ പതിച്ച് കൊണ്ടാണ് കാര്‍ അലങ്കരിച്ചത്. പത്ത് വര്‍ഷത്തോളമായി യു എ ഇ ദേശീയദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകളില്‍ ശഫീഖ് അബ്ദുര്‍റഹ്മാന്റെ സാന്നിധ്യമുണ്ട്. മത്സര രംഗത്തുണ്ടായിരുന്ന മിക്കവാറും എല്ലാ വര്‍ഷങ്ങളിലും പോലീസിന്റെ മികച്ച കാര്‍ അലങ്കാരങ്ങള്‍ക്കുള്ള വിജയ പത്രങ്ങള്‍ നേടിക്കൊണ്ടിരിക്കുന്നത് ശഫീഖ് റഅബ്ദുര്‍റഹ്മാനാണ്. അറബിഭാഷയിലെ പരിജ്ഞാനവും അറബി സുഹൃത്തുക്കളുമായുള്ള ബന്ധവും ഇദ്ദേഹത്തെ യു എ ഇയുമായി കൂടുതല്‍ അടുപ്പിക്കുന്നു. എല്ലാവര്‍ഷവും ലോകത്തിലെ ഏറ്റവും മികച്ചതും വിലകൂടിയതുമായ വാഹനങ്ങളാണ് ശഫീഖ് റഹ്്മാന്‍ വേറിട്ട രൂപകല്‍പനകളില്‍ അലങ്കരിച്ച് റോഡില്‍ ഇറക്കി ശ്രദ്ധേയനാവുന്നത്.

ഈ രാജ്യത്തെ ഇത്രയേറെ മഹത്തരമാക്കിയ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ രേഖാചിത്രം അറേബ്യന്‍ മണലിന്റ നിറത്തില്‍ വലുതായി പതിപ്പിച്ചിട്ടാണുള്ളത്. കൂടാതെ യു എ ഇയുടെ വിജയ കിരീടത്തിലെ പൊന്‍തൂവലായി മാറിയ എക്സ്പോയേയും ഈ വാഹനം പ്രതിനിധാനം ചെയ്യുന്നു. 1971 മുതല്‍ 2021 വരെയുള്ള ചരിത്രസംഭവങ്ങളെ പിന്നില്‍ അറബിയിലും ഇംഗ്ലീഷിലുമായി ആലേഖനം ചെയ്തിരിക്കുന്നു. വണ്ടിയുടെ ബോണറ്റിന് പുറത്ത് സ്വര്‍ണ ജൂബിലി ലോഗോക്ക് ചുറ്റും സ്വര്‍ണ പ്ലേറ്റഡ് ഫ്‌ലോറല്‍ ഡ്രോയിംഗ് കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്. പിറകുവശത്തെ ഗ്ലാസ്സിലും എക്സ് ഗോള്‍ഡ് ലോഗോയാണ് ചേര്‍ത്തിട്ടുള്ളത്. മഹാന്മാരായ പുതിയ യു എ ഇ ഭരണാധികാരികളുടെ ചിത്രങ്ങളും ഇരുവശങ്ങളിലുമായുണ്ട്. ഇത്തവണ പതിവിന് വിപരീതമായി കണ്ടംപററി സ്റ്റൈലാണ് ഡിസൈനിംഗിന് ഉപയോഗിച്ചിരിക്കുന്നതെന്ന് അല്‍മാനിയ ഗ്രൂപ്പ് അധികാരികള്‍ അറിയിച്ചു. എന്ത്കൊണ്ടും അതിമനോഹരമായ രീതിയില്‍ ആഘോഷപരിപാടികള്‍ കാഴ്ചവെച്ചുകൊണ്ട് യു എ ഇയോടുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുകയാണ് അല്‍മാനിയ ഗ്രൂപ്പ്.

കോഴിക്കോട് കക്കോവ് സ്വദേശിയാണ് ശഫീഖ് അബ്ദുര്‍റഹ്മാന്‍. ചിത്രകാരന്‍ അഷര്‍ഗാന്ധിയാണ് കാര്‍ രൂപകല്‍പന ചെയ്തത്.

---- facebook comment plugin here -----

Latest