Connect with us

uae national day

യു എ ഇ ദേശീയ ദിനാഘോഷം; 50 അബ്ര ബോട്ടുകളുടെ പരേഡുമായി യുനൈറ്റഡ് പി ആര്‍ ഒ അസോസിയേഷന്‍

ചടങ്ങില്‍ യു എ ഇയുടെ പതാക ആലേഖനം ചെയ്ത 50 കി. ഗ്രാം തൂക്കം വരുന്ന കേക്കും മുറിച്ചു

Published

|

Last Updated

ദുബൈ | അലങ്കരിച്ച അമ്പത് അബ്ര ബോട്ടുകളുടെ ഘോഷയാത്ര നടത്തി ദേശീയദിനമാഘോഷിച്ച് യുനൈറ്റഡ് പി ആര്‍ ഒ അസോസിയേഷന്‍. സെവന്‍ ക്യാപ്പിറ്റല്‍സിന്റെ സഹകരണത്തോടെയായിരുന്നു ആഘോഷം. അറബ് പൈതൃക സംഗീതവും മലയാളത്തിന്റെ ആയോധന കലയായ കളരിപ്പയറ്റും കോല്‍കളി, ശിങ്കാരിമേളം എന്നിവയും ഘോഷയാത്രയില്‍ നടന്നു. ചടങ്ങില്‍ യു എ ഇയുടെ പതാക ആലേഖനം ചെയ്ത 50 കി. ഗ്രാം തൂക്കം വരുന്ന കേക്കും മുറിച്ചു.

സംഘടനയുടെ വൈസ് പ്രസിഡന്റായ റിയാസ് കില്‍ട്ടനും സെവന്‍ ക്യാപിറ്റല്‍ സി ഇ ഒ ഷഹീനും, അസോ. പ്രസിഡന്റ് സലിം ഇട്ടമ്മല്‍, ആര്‍ ടി എ അബ്ര ബോട്ടുകളുടെ കരാര്‍ കമ്പനിയായ ഭീം മീഡിയ എം ഡി ജിജോ ജലാല്‍ നേതൃത്വം നല്‍കി. ട്രാഫിക് ഡിപ്പാര്‍ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ജുമാ ബിന്‍ സുവൈദാന്‍ ബോട്ട് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.

ഫൈസല്‍ ജമാല്‍ അല്‍ കഅബി, അജിത് ഇബ്രാഹിം, മുഹ്സിന്‍ കാലിക്കറ്റ്, ഗഫൂര്‍ പൂക്കാട്, ഫസല്‍ റഹ്്മാന്‍, മുജീബ് മപ്പാട്ടുകര, മോഹന്‍ മേനോന്‍, ബഷീര്‍ സെയ്ദ്, സൈനുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍ മുസല്ല എന്നിവരും സംബന്ധിച്ചു.

Latest