Connect with us

Uae

യു എ ഇ നാഷനല്‍ പ്രവാസി സാഹിത്യോല്‍സവ്; സംഘാടക സമിതി രൂപീകരിച്ചു

നവംബര്‍ 24 ഞായറാഴ്ച 14 വിഭാഗങ്ങളിലായി 97 മത്സര ഇനങ്ങളില്‍ 11 സോണുകളായി 600 പ്രതിഭകള്‍ മാറ്റുരയ്ക്കും.

Published

|

Last Updated

അബൂദബി| രിസാല സ്റ്റേഡി സര്‍ക്കിള്‍ അബൂദബിയില്‍ വെച്ച് നടത്തുന്ന 14 എഡിഷന്‍ യു എ ഇ നാഷനല്‍ പ്രവാസി സാഹിത്യാല്‍സവ് സംഘാടക സമിതി രൂപികരിച്ചു. നവംബര്‍ 24 ഞായറാഴ്ച
14 വിഭാഗങ്ങളിലായി 97 മത്സര ഇനങ്ങളില്‍ 11 സോണുകളായി 600 പ്രതിഭകള്‍ മാറ്റുരയ്ക്കും.
ഐസിഎഫ് നാഷനല്‍ സംഘടന പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തിരുവത്ര ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും മനുഷ്യഹൃദയങ്ങള കൂട്ടി ചേര്‍ക്കുകയും അപരത്വത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അബ്ദുള്ള സഅദി ചെറുവാടി കമ്മിറ്റി അംഗങ്ങളെ പ്രഖാപിച്ചു. സ്റ്റിയറിങ്ങ് കമ്മിറ്റി: ബഷീര്‍ സഖാഫി (ചെയര്‍മാന്‍), ഹമീദ് പരപ്പ (ജനറല്‍ കണ്‍വീനര്‍), ഓര്‍ഗനൈസിംഗ് കമ്മിറ്റി: ഉസ്മാന്‍ സഖാഫി തിരുവത്ര (ചെയര്‍മാന്‍), ഹംസ അഹ്സനി (ജനറല്‍ കണ്‍വീനര്‍) വിവിധ ഉപസമിതി ഭാരവാഹികളായി റഹീം ഹാജി പാനൂര്‍, സമദ് സഖാഫി, അയ്യൂബ് കല്‍പ്പകഞ്ചേരി, അസ്ഫാര്‍ മാഹി, സിദ്ദീഖ് മുക്കം, യാസര്‍ വേങ്ങര, സലാം ഇര്‍ഫാനി, ഫൈസല്‍ കാരേക്കാട്, ശഫീഖ് ഹിഷാമി, മുഹമ്മദ് സഖാഫി ചേലക്കര, അബ്ദുല്‍ ഹക്കീം വളക്കെ, റാഷിദ് സഅദി, സുബൈര്‍ ബാലുശ്ശേരി, റാഷിദ് പൊന്‍മാടം, ഫൈസല്‍ കാരേക്കാട് എന്നിവരെ തെരഞ്ഞെടുത്തു.

ആര്‍.എസ്.സി ഗ്ലോബല്‍ ചെയര്‍മാന്‍ സക്കരിയ്യ ശാമില്‍ ഇര്‍ഫാനി സന്ദേശ പ്രഭാഷണം നടത്തി. നാഷനല്‍ ചെയര്‍മാന്‍ സഖാഫി വെള്ളില അധ്യക്ഷത വഹിച്ചു. ഹകീം നുസ്രി സ്വാഗതവും ഹംസ അഹ്‌സനി നന്ദിയും പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest