Connect with us

Organisation

യു എ ഇ നാഷനല്‍ പ്രവാസി സാഹിത്യോത്സവ്; സംഘാടക സമിതി രൂപവത്കരിച്ചു

നവംബര്‍ 24 ഞായറാഴ്ച 14 വിഭാഗങ്ങളിലായി 97 മത്സര ഇനങ്ങളില്‍ 11 സോണുകളായി 600 പ്രതിഭകള്‍ മാറ്റുരയ്ക്കും.

Published

|

Last Updated

അബൂദബി | രിസാല സ്റ്റഡി സര്‍ക്കിള്‍ അബൂദബിയില്‍ നടത്തുന്ന 14ാമത് എഡിഷന്‍ യു എ ഇ നാഷനല്‍ പ്രവാസി സാഹിത്യോത്സവ് സംഘാടക സമിതി രൂപവത്കരിച്ചു. നവംബര്‍ 24 ഞായറാഴ്ച 14 വിഭാഗങ്ങളിലായി 97 മത്സര ഇനങ്ങളില്‍ 11 സോണുകളായി 600 പ്രതിഭകള്‍ മാറ്റുരയ്ക്കും.

ഐ സി എഫ് നാഷനല്‍ സംഘടനാ പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തിരുവത്ര ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അംഗം അബ്ദുല്ല സഅദി ചെറുവാടി കമ്മിറ്റി അംഗങ്ങളെ പ്രഖാപിച്ചു.

സ്റ്റിയറിംഗ് കമ്മിറ്റി: ബശീര്‍ സഖാഫി (ചെയര്‍.), ഹമീദ് പരപ്പ (ജന. കണ്‍.). ഓര്‍ഗനൈസിംഗ് കമ്മിറ്റി: ഉസ്മാന്‍ സഖാഫി തിരുവത്ര (ചെയര്‍.), ഹംസ അഹ്സനി (ജന. കണ്‍.) വിവിധ ഉപസമിതി ഭാരവാഹികളായി റഹീം ഹാജി പാനൂര്‍, സമദ് സഖാഫി , അയ്യൂബ് കല്‍പ്പകഞ്ചേരി, അസ്ഫാര്‍ മാഹി, സിദ്ദീഖ് മുക്കം, യാസര്‍ വേങ്ങര, സലാം ഇര്‍ഫാനി, ഫൈസല്‍ കാരേക്കാട്, ശഫീഖ് ഹിശാമി, മുഹമ്മദ് സഖാഫി ചേലക്കര, അബ്ദുല്‍ ഹക്കീം വളക്കെ, റാശിദ് സഅദി, സുബൈര്‍ ബാലുശ്ശേരി, റാശിദ് പൊന്‍മാടം, ഫൈസല്‍ കാരേക്കാട് എന്നിവരെ തിരഞ്ഞെടുത്തു.

ആര്‍ എസ് സി ഗ്ലോബല്‍ ചെയര്‍മാന്‍ സക്കരിയ്യ ശാമില്‍ ഇര്‍ഫാനി സന്ദേശപ്രഭാഷണം നടത്തി. നാഷനല്‍ ചെയര്‍മാന്‍ സഖാഫി വെള്ളില അധ്യക്ഷത വഹിച്ചു. ഹകീം നുസ്‌റി സ്വാഗതവും ഹംസ അഹ്‌സനി നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest