Ongoing News
ഈജിപ്തില്‍ യു എ ഇ പത്ത് സ്പീച്ച് തെറാപ്പി സെന്ററുകള്‍ ആരംഭിച്ചു
ആറ് ഗവര്‍ണേറ്റുകളിലായാണ് സൗകര്യങ്ങള്‍ സ്ഥാപിച്ചത്.
അബൂദബി| ഈജിപ്തില്‍ യു എ ഇ പത്ത് സ്പീച്ച് തെറാപ്പി സെന്ററുകള്‍ തുറന്നു. സംസാര വൈകല്യമുള്ള 643 വിദ്യാര്‍ഥി യുവജനങ്ങള്‍ക്ക് നിര്‍ണായക പിന്തുണ വാഗ്ദാനം ചെയ്യുന്ന കേന്ദ്രങ്ങള്‍ സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷനും ഈജിപ്തിലെ യുവജന കായിക മന്ത്രാലയവും തമ്മിലുള്ള പങ്കാളിത്തത്തിന് കീഴിലാണ് സ്ഥാപിതമായത്. ആറ് ഗവര്‍ണേറ്റുകളിലായാണ് സൗകര്യങ്ങള്‍ സ്ഥാപിച്ചത്. നവംബറിലാണ് ഇത് സംബന്ധിച്ച് സായിദ് ഹയര്‍ ഓര്‍ഗനൈസേഷനും മന്ത്രാലയവും ധാരണയിലായത്.
സ്പീച്ച് തെറാപ്പി സെഷനുകള്‍, നൈപുണ്യ വികസനം, പഠന ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്കുള്ള സഹായം, സെന്‍സറി ഇന്റഗ്രേഷന്‍, മനഃശാസ്ത്രപരമായ വിലയിരുത്തലുകള്‍ എന്നിവ നല്‍കുന്നതിനുള്ള ഏറ്റവും പുതിയ ഉപകരണങ്ങള്‍ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഓട്ടിസം, സംസാരം വൈകല്‍, സംസാര പ്രശ്‌നങ്ങള്‍, ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡേഴ്സ്, ശ്രദ്ധക്കുറവ്, പഠന ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെ വിവിധ അവസ്ഥകളുള്ള ആളുകളെ സഹായിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ഹുമൈദാന്‍ പറഞ്ഞു.