Connect with us

Uae

ദക്ഷിണ സുഡാനിൽ യു എ ഇ ഫീൽഡ് ആശുപത്രി തുറന്നു

ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിലിന്റെ മേൽനോട്ടത്തിലാണ് 100 കിടക്കകളുള്ള മധോൾ ഫീൽഡ് ആശുപത്രി പ്രവർത്തിക്കുക.

Published

|

Last Updated

അബൂദബി| ദക്ഷിണ സുഡാനിലെ വടക്കൻ ബഹർ അൽ ഗസൽ സംസ്ഥാനത്ത് യു എ ഇ സ്ഥാപിച്ച ഫീൽഡ് ആശുപത്രി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്റെ നിർദേശപ്രകാരമാണ് സൗകര്യം സ്ഥാപിച്ചത്. ഉദ്ഘാടന ചടങ്ങിൽ ഇരു രാജ്യങ്ങളിലെയും നിരവധി മന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കം നിരവധി പേർ പങ്കെടുത്തു.
ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിലിന്റെ മേൽനോട്ടത്തിലാണ് 100 കിടക്കകളുള്ള മധോൾ ഫീൽഡ് ആശുപത്രി പ്രവർത്തിക്കുക.

പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അടിസ്ഥാന ആരോഗ്യ സംരക്ഷണവും ചികിത്സയും ആശുപത്രി ഉറപ്പാക്കും. മതിയായ വൈദ്യസഹായങ്ങളുടെ അഭാവവും മരുന്നുകളുടെ ലഭ്യതക്കുറവും കാരണം മലേറിയ അടക്കമുള്ള രോഗങ്ങൾ പടരുന്നത് ദക്ഷിണ സുഡാനിലെ പ്രധാന ആരോഗ്യ പ്രതിസന്ധിയാണ്.
യു എ ഇ നടപ്പിലാക്കുന്ന വികസന, ജീവകാരുണ്യ പദ്ധതികൾ ആവശ്യമുള്ള സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ആശുപത്രിയെന്ന് ഉദ്ഘാടന വേളയിൽ നടത്തിയ പ്രസംഗത്തിൽ സഹമന്ത്രി ശൈഖ് ശഖ്ബൂത്ത് ബിൻ നഹ്്യാൻ അൽ നഹ്്യാൻ പറഞ്ഞു.

സുഡാനിൽ നിന്ന് മടങ്ങുന്ന ഏകദേശം രണ്ട് ദശലക്ഷം ആളുകളെ ചികിത്സിക്കുന്നതിനായി നിരവധി പ്രത്യേക ക്ലിനിക്കുകളും തുറക്കും. ഇവർക്ക് വൈദ്യസഹായം നൽകുന്നതിനായി യു എ ഇ നേരത്തെ ചാഡിലെ അംദ്ജരാസിലും അബെച്ചെയിലും രണ്ട് ഫീൽഡ് ആശുപത്രികൾ സ്ഥാപിച്ചിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest